മെയ് 9നകം റഷ്യ-യുക്രെയിൻ യുദ്ധം അവസാനിക്കും; ഈ ദിവസം തെരഞ്ഞെടുക്കാൻ കാരണം

മേയ് 9 നാസി ജർമനിക്കെതിരായ പോരാട്ടത്തിൽ റഷ്യയുടെ വിജയദിനമാണ്. നാസി ജർമ്മനിക്കെതിരെ നേടിയ വിജയം റഷ്യയിൽ വലിയ വിജയമായാണ് ആഘോഷിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നുണ്ടെന്ന് യുക്രൈനിലെ സായുധ സേനയുടെ ജനറൽ സ്റ്റാഫിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

Written by - അശ്വതി എസ്എം | Last Updated : Mar 26, 2022, 05:42 PM IST
  • മേയ് 9 നാസി ജർമനിക്കെതിരായ പോരാട്ടത്തിൽ റഷ്യയുടെ വിജയദിനം
  • ഈ ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നു
  • യുദ്ധത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായി
മെയ് 9നകം റഷ്യ-യുക്രെയിൻ യുദ്ധം അവസാനിക്കും; ഈ ദിവസം തെരഞ്ഞെടുക്കാൻ കാരണം

ലോക രാജ്യങ്ങളെയാകെ ആശങ്കയിലാഴ്ത്തിയാണ് റഷ്യ- യുക്രെയിൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ലോക ശക്തികളിൽ ഒന്നായ റഷ്യയുടെ ആക്രമണത്തിന് മുന്നിൽ യുക്രെയിന് മണിക്കൂറുകൾ പോലും പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന മുൻവിധികളെ പൂർണ്ണമായും തകര്‍ത്തു കൊണ്ടായിരുന്നു യുക്രെയിന്റെ ചരിത്രപരമായ ചെറുത്തു നിൽപ്പ്. 

റഷ്യയുടെ യുക്രൈൻ അധിനിവേശം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ സാധാരണക്കാരുൾപ്പെടെ ആയിരക്കണക്കിനാളുകളാണ് ഇതുവരെ   കൊല്ലപ്പെട്ടത്. യുക്രൈന്റെ ശക്തമായ പ്രതിരോധത്തിൽ റഷ്യൻ സൈന്യത്തിന് വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് സംഭവിച്ചതെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. എന്നാൽ മെയ് ഒമ്പതിനകം റഷ്യൻ സൈന്യം യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ്  യുക്രൈൻ വെളിപ്പെടുത്തുന്നത്. 

മെയ് ഒമ്പതിനകം റഷ്യൻ സൈന്യം യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് യുക്രൈൻ സൈന്യം അവകാശപ്പെട്ടതായാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. യുക്രൈൻ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. യുദ്ധം അവസാനിപ്പിക്കാൻ ഈ ദിവസം തിരഞ്ഞെടുത്തതിന് പിന്നിലും  ചില കാരണങ്ങളുണ്ട്. 

മേയ് 9 നാസി ജർമനിക്കെതിരായ പോരാട്ടത്തിൽ റഷ്യയുടെ വിജയദിനമാണ്. നാസി ജർമ്മനിക്കെതിരെ നേടിയ വിജയം റഷ്യയിൽ വലിയ വിജയമായാണ് ആഘോഷിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നുണ്ടെന്ന് യുക്രൈനിലെ സായുധ സേനയുടെ ജനറൽ സ്റ്റാഫിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

കൊല്ലപ്പെട്ട സൈനികരുടെ എണ്ണത്തിൽ ഇരു രാജ്യങ്ങളും ഇതുവരെ കൃത്യത വരുത്തിയിട്ടില്ല. ലക്ഷക്കണക്കിനാളുകൾ  പലയാനം ചെയ്തത്. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോൾഡോവ, റൊമാനിയ, ബെലറൂസ് എന്നീ രാജ്യങ്ങളിലേക്ക്  അഭയാർഥികൾ കൂട്ടമായി എത്തുകയാണ്. പോളണ്ടിലേക്കാണ് ഏറ്റവുമധികം ആളുകൾ എത്തിയത് .

നിലവിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ തുടരുമ്പോഴും റഷ്യയുടെ  ആക്രമണം തുടരുകയാണ്. കീവ് അടക്കമുള്ള യുക്രൈന്റെ തന്ത്ര പ്രധാന നഗരങ്ങളെല്ലാം തകർന്ന നിലയിലാണ്. ഒരു പക്ഷേ ശീതയുദ്ധത്തിനുശേഷം ലോകത്താകെ യുദ്ധം ഇത്രയധികം ഭീതി സൃഷ്ട്ടിക്കുന്നത് ആദ്യമായിട്ടാകണം. റഷ്യ-യുക്രൈന്‍ സംഘര്‍ഷം മൂന്നാം ലോകയുദ്ധത്തിന് തിരികൊളുത്തുമോ എന്നാണ്  അന്താരാഷ്ട്രസമൂഹത്തിന്റെ  ആശങ്ക.

യുക്രൈന്‍ യുദ്ധത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാനായെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. യുക്രൈന്റെ സൈനിക ശക്തിയും യുദ്ധം ചെയ്യാനുള്ള ശേഷിയും കുറക്കാന്‍ കഴിഞ്ഞതും  യുക്രൈന്‍ വ്യോമ സേനയെ തകര്‍ത്തതും തങ്ങളുടെ വിജയമായി റഷ്യ ചൂണ്ടി കാണിക്കുന്നു.  യുദ്ധം തുടങ്ങി ഒരു മാസം പിന്നിടുമ്പോഴാണ് റഷ്യയുടെ അവകാശവാദം.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News