Russia Ukraine War News: റഷ്യൻ ആക്രമണത്തിനിടയിൽ വൈറലാകുകയാണ് ഈ തോക്കുധാരിയായ യുവതിയുടെ ഫോട്ടോ, ഇവര്‍ ആരെന്നറിയണ്ടേ?

Russia Ukraine War News: റഷ്യ യുക്രൈൻ യുദ്ധ വാർത്തകൾക്കിടയിൽ ഒരു യുവതിയെക്കുറിച്ചുള്ള ചര്‍ച്ച വൈറലാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രത്തില്‍ യുവതിയുടെ കയ്യില്‍ തോക്കുമുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Feb 25, 2022, 09:59 AM IST
  • അലിസ ഉക്രൈൻ സൈന്യത്തിന്‍റെ ഭാഗമായിരിക്കുകയാണ്
  • ജോലിയോടൊപ്പം കഠിനമായ പരിശീലനവും സ്വീകരിച്ചു
  • പുതിയ കാര്യങ്ങള്‍ പഠിക്കാൻ ഇഷ്ടപ്പെടുന്നു
Russia Ukraine War News: റഷ്യൻ ആക്രമണത്തിനിടയിൽ വൈറലാകുകയാണ് ഈ തോക്കുധാരിയായ യുവതിയുടെ ഫോട്ടോ, ഇവര്‍ ആരെന്നറിയണ്ടേ?

കിവ്: Russia Ukraine War News:  യുക്രൈനിനെതിരായ റഷ്യൻ ആക്രമണത്തിനിടയിൽ  (Russia-Ukraine War) ആയുധമേന്തിയ ഒരു യുവതിയുടെ ഫോട്ടോ വൈറലാകുകയാണ്. ചിത്രത്തില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും യുവതിയുടെ കൈയിലുള്ള തോക്കും ഒപ്പം സമീപത്ത് രണ്ടാമത്തെ തോക്കും ധാരാളം ബുള്ളറ്റുകളും വച്ചിരിക്കുന്നതും.

ഈ യുവതി ആരാണെന്ന് അറിയണ്ടേ?  ഇവരുടെ പേരാണ് അലിസ.  ഇവര്‍  യുക്രൈന്റെ തലസ്ഥാനമായ കിവിൽ നിന്നുള്ളതാണ്. 38 വയസുള്ള അലിസയ്ക്ക് 7 വയസ്സുള്ള ഒരു കുട്ടിയുമുണ്ട്.  അലിസ മിലിട്ടറി റിസർവ് ഓഫ് ആംഡ് ഫോഴ്‌സ് എന്ന ടെറിട്ടോറിയൽ ഡിഫൻസ് ഫോഴ്‌സിൽ ചേർന്നിരിക്കുകയാണ്.

Also Read: Russia Ukraine War News: റഷ്യക്കെതിരെ ന്യൂസിലന്‍ഡും; റഷ്യന്‍ സ്ഥാനപതിയെ പുറത്താക്കിയേക്കും

വാർത്താ ഏജൻസിയായ Reuters ന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് സേനയിൽ ചേര്‍ന്നതിനൊപ്പം സൈബർ സുരക്ഷയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലെ മീഡിയ റിലേഷൻസ് സ്പെഷ്യലിസ്റ്റ് കൂടിയാണ് അലിസ എന്നാണ്. അലിസ തന്റെ ഓഫീസ് ജോലിയ്‌ക്കൊപ്പം ഷൂട്ടിംഗിനുള്ള പരിശീലനം നേടുകയും ശേഷം അവൾ യുദ്ധ വൈദഗ്ദ്ധ്യം പഠിക്കുകയുമായിരുന്നു.  ഇതിനായി ഇവര്‍ക്ക് ഏകദേശം 1 വര്‍ഷം സമയമെടുത്തു. ഇതിന് ശേഷമാണ് അലിസ ഡിഫൻസ് യൂണിറ്റിൽ ചേർന്നത്. എങ്കിലും തന്റെ കഴിവുകൾ യുദ്ധത്തിനായി വിനിയോഗിക്കാന്‍ അലിസ ആഗ്രഹിക്കുന്നില്ല. കാരണം അവർ യുദ്ധത്തെ കാണുന്നത് വന്‍ നാശം എന്ന രീതിയിലാണ്‌.  

Also Read: Russia Ukraine War News: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തില്‍ MEA, വിവിധ ടീമുകളെ ഈ നമ്പരില്‍ ബന്ധപ്പെടാം

അലിസയുടെ കയ്യില്‍ രണ്ട് തോക്കുകളുണ്ട്. അതിലൊന്ന് അവര്‍ തന്‍റെ വീട്ടിൽ സൂക്ഷിക്കുകയും മറ്റേത് പരിശീലനത്തിനായി കൊണ്ടുപോകാറുമാണുള്ളത്. ഒരു യുദ്ധ അന്തരീക്ഷത്തിൽ സുരക്ഷിതമല്ലാത്ത സ്ഥലത്ത് നിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് എങ്ങനെ പോകണമെന്ന് തനിക്കറിയാമെന്ന് അനിസ Reuters നോട്‌ പറഞ്ഞു. മാത്രമല്ല തീയില്‍ പെട്ടാല്‍ എന്തുചെയ്യണമെന്ന് തനിക്കറിയാമെന്നും ഇത്തരം സാഹചര്യം തന്‍റെ കണ്മുന്നില്‍ ഉള്ളവര്‍ക്ക് സംഭവിച്ചാല്‍ എന്തൊക്കെ നടപടി സ്വീകരിക്കണമെന്നും തനിക്കറിയാമെന്നും അലിസ വ്യക്തമാക്കി.  

Also Read: Russia-Ukraine War Live : കീവില്‍ വന്‍ സ്ഫോടനം; പുലർച്ചെ കീവിൽ രണ്ട് ഉഗ്ര സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോര്‍ട്ട്

മോട്ടോർ സൈക്കിളിന്റെ വലിയ ആരാധികയായ അലിസ തന്‍റെ  ഭർത്താവിനൊപ്പം 50 രാജ്യങ്ങൾ ചുറ്റി കറങ്ങിയിട്ടുണ്ട്.  എങ്കിലും തന്റെ പരിശീലനം നഷ്ടപ്പെടുത്താതിരിക്കാൻ അലിസ എപ്പോഴും ശ്രമിക്കാറുണ്ട്. ഒരു സാഹചര്യത്തിലും പരിശീലനം നഷ്ടപ്പെടാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ടെന്നും താന്‍ പരിശീലനത്തിന് പോകുന്നത് ആരും തടയാറില്ലെന്നും പറഞ്ഞ അലിസ പുതിയ കാര്യങ്ങള്‍ പഠിക്കുന്നത് തനിക്ക് വളരെ ഇഷ്ടമാണെന്നും അത് തന്‍റെ  ആത്മവിശ്വാസവും ധൈര്യവും വർദ്ധിപ്പിക്കുന്നുവെന്നും പറഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News