Russia Ukraine War: യുക്രൈനെ നാല് ഭാ​ഗത്ത് നിന്നും വളഞ്ഞ് ആക്രമണം ശക്തമാക്കാൻ സൈന്യത്തിന് നിർദേശം നൽകി റഷ്യ; കീവിൽ കർഫ്യൂ തിങ്കളാഴ്ച വരെ നീട്ടി

നാലാം ദിവസവും യുക്രൈനിൽ ശക്തമായ ആക്രമണം തുടരുന്ന റഷ്യ, കീവ് പിടിക്കാനുള്ള ശ്രമം ഊർജിതമാക്കി.

Written by - Zee Malayalam News Desk | Last Updated : Feb 27, 2022, 07:04 AM IST
  • കീവിൽ കർഫ്യൂ തിങ്കളാഴ്ച വരെ നീട്ടി
  • നിയന്ത്രണങ്ങൾക്ക് ഇളവുണ്ടാകില്ലെന്ന് മേയർ അറിയിച്ചു
  • അഞ്ച് മണിക്ക് ശേഷം പുറത്ത് ഇറങ്ങരുതെന്നാണ് നിർദേശം
  • വടക്ക് കീവിലും വടക്ക് കിഴക്ക് കർകീവിലും തെക്ക് ഖേഴ്സണിലും റഷ്യ ആക്രമണം ശക്തമാക്കി
Russia Ukraine War: യുക്രൈനെ നാല് ഭാ​ഗത്ത് നിന്നും വളഞ്ഞ് ആക്രമണം ശക്തമാക്കാൻ സൈന്യത്തിന് നിർദേശം നൽകി റഷ്യ; കീവിൽ കർഫ്യൂ തിങ്കളാഴ്ച വരെ നീട്ടി

കീവ്: യുക്രൈനെ നാല് ഭാ​ഗത്ത് നിന്നും വളഞ്ഞ് ശക്തമായ ആക്രമണം തുടരാൻ സൈന്യത്തിന് നിർദേശം നൽകി റഷ്യ. കർകിവിൽ റഷ്യൻ-യുക്രൈൻ സേനകൾ തമ്മിൽ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. നാലാം ദിവസവും യുക്രൈനിൽ ശക്തമായ ആക്രമണം തുടരുന്ന റഷ്യ, കീവ് പിടിക്കാനുള്ള ശ്രമം ഊർജിതമാക്കി.

അതേസമയം, കീവിൽ കർഫ്യൂ തിങ്കളാഴ്ച വരെ നീട്ടി. നിയന്ത്രണങ്ങൾക്ക് ഇളവുണ്ടാകില്ലെന്ന് മേയർ അറിയിച്ചു. അഞ്ച് മണിക്ക് ശേഷം പുറത്ത് ഇറങ്ങരുതെന്നാണ് നിർദേശം. വടക്ക് കീവിലും വടക്ക് കിഴക്ക് കർകീവിലും തെക്ക് ഖേഴ്സണിലും റഷ്യ ആക്രമണം ശക്തമാക്കി. കീവ് പൂർണമായും യുക്രൈൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നാണ് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി അവകാശപ്പെടുന്നത്.

കഴിഞ്ഞ ദിവസം കീവിൽ പ്രധാന കവാടത്തിലെ സൈനിക കേന്ദ്രത്തിന് നേരെ റഷ്യ ആക്രമണം നടത്തിയിരുന്നു. തെരുവുകൾ തകർന്നു. കീവ് വൈദ്യുത നിലയത്തിന് സമീപം തുടർച്ചയായി സ്ഫോടനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. തുറമുഖ ന​ഗരങ്ങളിലും റഷ്യ കനത്ത ആക്രമണമാണ് നടത്തുന്നത്.

അതേസമയം, റഷ്യക്കെതിരെ അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. റഷ്യൻ കേന്ദ്ര ബാങ്കിന്റെ വിദേശ നിക്ഷേപങ്ങൾ മരവിപ്പിക്കാനും നീക്കം തുടങ്ങി. അവസാനഘട്ടം വരെ യുക്രൈനിൽ തുടരുമെന്നും രാജ്യം വിടില്ലെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News