Russia Ukraine War: യുക്രൈനിന് മിസൈൽ നൽകി സഹായിച്ചാൽ ആക്രമണം വ്യാപിപ്പിക്കും: പുട്ടിൻ

Russia Ukraine War: യുക്രൈനിന് കൂടുതൽ മിസൈലുകൾ നൽകി സഹായിക്കാൻ ശ്രമിച്ചാൽ റഷ്യ ആക്രമണം വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് പുട്ടിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 6, 2022, 07:45 AM IST
  • യുക്രൈനിന് മിസൈൽ നൽകി സഹായിച്ചാൽ ആക്രമണം വ്യാപിപ്പിക്കും
  • മുന്നറിയിപ്പുമായി പുട്ടിൻ
  • അത്യാധുനിക മധ്യദൂര റോക്കറ്റ് സംവിധാനം യുക്രൈനിന് നൽകാൻ യുഎസ് തീരുമാനിച്ചതിന് പിന്നാലെയായിരുന്നു റഷ്യയുടെ മുന്നറിയിപ്പ്
Russia Ukraine War: യുക്രൈനിന് മിസൈൽ നൽകി സഹായിച്ചാൽ ആക്രമണം വ്യാപിപ്പിക്കും: പുട്ടിൻ

മോസ്‌കോ: Russia Ukraine War: യുക്രൈനിന് കൂടുതൽ മിസൈലുകൾ നൽകി സഹായിക്കാൻ ശ്രമിച്ചാൽ റഷ്യ ആക്രമണം വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് പുട്ടിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Also Read: പൊരുതിത്തോറ്റ് മരിയുപോൾ; യുക്രൈന്റെ ഉരുക്കുകോട്ട പിടിച്ചടക്കി റഷ്യ

കൂടുതൽ ദീർഘദൂര മിസൈലുകൾ യുക്രൈനിന് ലഭിച്ചാൽ ഇതുവരെ ആക്രമിച്ചിട്ടില്ല പ്രദേശത്തേക്ക് കൂടുതൽ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തും എന്നാണ് പുട്ടിൻ അറിയിച്ചിരിക്കുന്നത്.  ഈ വിവരം റഷ്യൻ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.  എന്നാൽ ഇനി ആക്രമണം നടത്തും എന്ന് പറയുന്ന പ്രദേശങ്ങളെ കുറിച്ച് പുടിൻ സൂചിപ്പിച്ചിട്ടില്ല. 

Also Read: യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ല: കേന്ദ്ര സർക്കാർ

അത്യാധുനിക മധ്യദൂര റോക്കറ്റ് സംവിധാനം യുക്രൈനിന് നൽകാൻ യുഎസ് തീരുമാനിച്ചതിന് പിന്നാലെയായിരുന്നു റഷ്യയുടെ മുന്നറിയിപ്പ്. 80 കിലോമീറ്റർ ദൂരെവരെ സഞ്ചരിക്കുന്ന ഹിമാർസ് മിസൈലുകളാണ് യുഎസ് യുക്രൈനിന് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇതിന് വലിയ പ്രത്യേകതയൊന്നും ഇല്ലെന്ന് പറഞ്ഞ പുട്ടിൻ ഇത് റഷ്യൻ നിർമ്മിത ആയുധങ്ങൾക്ക് തുല്യമാണെന്നും കൂട്ടിച്ചേർത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News