Russia Missile Attack: യുക്രൈൻ തലസ്ഥാനമായ കീവിലടക്കം തീമഴ പെയ്യിച്ച് റഷ്യ

  യുക്രൈൻ തലസ്ഥാനമായ കീവ് ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം തീമഴ പെയ്യിച്ച് റഷ്യ. കീവിൽ 25 നില ഫ്ലാറ്റിന്റെ താഴത്തെ രണ്ടു നിലകൾ മിസൈൽ ആക്രമണത്തിൽ തകർത്തു.  അതിൽ പ്രാഗ് ആസ്ഥാനമായുള്ള റേഡിയോ ലിബർട്ടിയുടെ ജേർണലിസ്റ്റ് കൊല്ലപ്പെടുകയും ചെയ്തു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Apr 30, 2022, 09:51 AM IST
  • യുക്രൈൻ തലസ്ഥാനമായ കീവ് ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം തീമഴ പെയ്യിച്ച് റഷ്യ
  • കീവിൽ 25 നില ഫ്ലാറ്റിന്റെ താഴത്തെ രണ്ടു നിലകൾ മിസൈൽ ആക്രമണത്തിൽ തകർത്തു
  • യുഎൻ സെക്രട്ടറി ജനറൽ കീവ് സന്ദർശിക്കുന്നതിനിടയിലാണ് മിസൈൽ ആക്രമണം ഉണ്ടായത്
Russia Missile Attack: യുക്രൈൻ തലസ്ഥാനമായ കീവിലടക്കം തീമഴ പെയ്യിച്ച് റഷ്യ

കീവ്:  യുക്രൈൻ തലസ്ഥാനമായ കീവ് ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം തീമഴ പെയ്യിച്ച് റഷ്യ. കീവിൽ 25 നില ഫ്ലാറ്റിന്റെ താഴത്തെ രണ്ടു നിലകൾ മിസൈൽ ആക്രമണത്തിൽ തകർത്തു.  അതിൽ പ്രാഗ് ആസ്ഥാനമായുള്ള റേഡിയോ ലിബർട്ടിയുടെ ജേർണലിസ്റ്റ് കൊല്ലപ്പെടുകയും ചെയ്തു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

Also Read: "മുൻകാല ബന്ധത്തിന്റെ പേരിലാണ് ഇന്ത്യ റഷ്യയെ എതിർക്കാത്തത്, അമേരിക്ക ഇന്ത്യ ബന്ധം ശക്തം" ;ആന്റണി ബ്ലിങ്കൻ

യുഎൻ സെക്രട്ടറി ജനറൽ കീവ് സന്ദർശിക്കുന്നതിനിടയിലാണ് മിസൈൽ ആക്രമണം ഉണ്ടായത്. നിലവിൽ മരിയുപോളിലും ഡോണെറ്റ്സ്കിലും ചെർണിഹീവിലും പൊളോണിലും കനത്ത ആക്രമണം തുടരുന്നു. സംഭവത്തിൽ വൻ നാശമുണ്ടായതായി അറിയിച്ച യുക്രൈൻ പ്രതിരോധ മന്ത്രി റഷ്യയ്ക്കും വലിയ നഷ്ടമുണ്ടായതായി അറിയിച്ചു. മാത്രമല്ല കൂടുതൽ നഗരങ്ങളുടെ നിയന്ത്രണം നഷ്ടമായതായും അറിയിച്ചു.

Also Read: ശനി അമാവാസിയും സൂര്യഗ്രഹണവും ഒരേ നാളിൽ, സൂക്ഷിക്കുക! 

ഇതിനിടയിൽ റഷ്യയെ ചെറുകാർ നാറ്റോ മാരകശേഷിയുള്ള കൂടുതൽ പടക്കോപ്പുകൾ യുക്രൈനിന് ലഭ്യമാക്കി. കൂടാതെ ആയിരക്കണക്കിനു നാറ്റോ സൈനികർ ഫിൻലൻഡ്, പോളണ്ട്, നോർത്ത് മാസിഡോണിയ, എസ്തോണിയ, ലാത്വിയ അതിർത്തിയിലേക്ക് നീങ്ങിയിട്ടുണ്ട്. യുക്രൈനിന് 3350 കോടി ഡോളറിന്റെ സൈനിക സഹായം നൽകാനുള്ള നിർദേശത്തിന് യുഎസ് കോൺഗ്രസ് അനുമതി നൽകിയതിൽ 2000 കോടി ഡോളറിന്റെ ആയുധങ്ങളാണ്. 

Also Read: Viral Video: വിവാഹ വേദിയിൽ വധുവരന്മാർ തമ്മിൽ മുട്ടനടി..! വീഡിയോ കണ്ടാൽ ഞെട്ടും 

ആക്രമണം നടത്തിയത് കീവിലെ ആയുധ ശാലയ്ക്കും മിസൈൽ കേന്ദ്രത്തിനും നേരെയാണെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിനിടയിൽ റഷ്യയെ യുഎൻ മനുഷ്യാവകാശ സമിതിയിൽ നിന്നും പുറത്താക്കണമെന്ന പ്രമേയത്തിൽ യുഎൻ പൊതുസഭ മെയ് 11 ന് വോട്ട് രേഖപ്പെടുത്തും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News