UNGA Session: യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി ന്യൂയോർക്കിലെത്തി

PM Modi US Visit: ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) ന്യൂയോർക്കിലെത്തി.   

Written by - Ajitha Kumari | Last Updated : Sep 25, 2021, 08:29 AM IST
  • പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂയോർക്കിലെത്തി
  • യുഎൻ പൊതുസഭയുടെ 76 മത്തെ സെക്ഷനെയാണ് പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യുന്നത്
  • ഇന്ത്യൻ സമയം വൈകിട്ട് 6.30 ഓടെയാണ് പ്രധാനമന്ത്രി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യുക
UNGA Session: യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി ന്യൂയോർക്കിലെത്തി

ന്യൂയോർക്ക്: PM Modi US Visit: ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) ന്യൂയോർക്കിലെത്തി. വൈറ്റ് ഹൗസിൽ നടന്ന ജോ ബൈഡനുമായുളള (Joe Biden) ചർച്ചയ്‌ക്കും ക്വാഡ് രാഷ്‌ട്രത്തലവൻമാരുമായുളള കൂടിക്കാഴ്ചയ്‌ക്കും ശേഷമാണ് മോദി ന്യൂയോർക്കിലെത്തിയത്.   

 

 

 

യുഎൻ പൊതുസഭയുടെ 76 മത്തെ സെക്ഷനെയാണ് പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യുന്നത്. തീവ്രവാദത്തിനെതിരായ പോരാട്ടം, കൊറോണ മഹാമാരി, കൊറോണാനന്തര സഹകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങൾ നരേന്ദ്രമോദി പരാമർശിക്കും. അഫ്ഗാനിലെ താലിബാൻ സർക്കാരിനോട് ഇന്ത്യ സ്വീകരിക്കുന്ന നിലപാടും ലോകരാജ്യങ്ങൾക്ക് മുൻപിൽ പ്രധാനമന്ത്രി (PM Modi) വ്യക്തമാക്കിയേക്കും.

Also Read: PM Modi US Visit: അഫ്ഗാൻ ഭീകര താവളമാകരുത്; പാക് ഇടപെടലിൽ ആശങ്ക പങ്കുവെച്ച് ഇരുരാജ്യങ്ങളും 

 

ഇന്ത്യൻ സമയം വൈകിട്ട് 6.30 ഓടെയാണ് പ്രധാനമന്ത്രി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യുക.  പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള (Joe Biden) കൂടിക്കാഴ്ചയ്ക്ക് ശേഷം ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ അദ്ധ്യായത്തിന്റെ തുടക്കം എന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്. ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ചബന്ധമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ബൈഡൻ അധികാരമേറ്റ ശേഷമുള്ള ഇരുവരുടേയും ആദ്യ കൂടിക്കാഴ്‌ചയാണിത്.  വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽവെച്ചായിരുന്നു കൂടിക്കാഴ്‌ച നടന്നത്. 

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം തുടർന്നും ശക്തപ്പെടുത്തുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി (PM Modi) 2014ലും 2016ലും ബൈഡനുമായി സംവദിക്കാൻ അവസരം ലഭിച്ചിരുന്നുവെന്നും അന്ന് ബൈഡൻ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കാഴ്‌ച്ചപ്പാടുകൾ പങ്കുവെച്ചുവെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. 

Also Read: Horoscope 25 September 2021: ഈ രണ്ട് രാശിക്കാർക്ക് ഇന്ന് ജാഗ്രത, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാം! 

കൂടിക്കാഴ്ചക്കിടയിൽ ബൈഡൻ കുടുംബത്തിലെ അഞ്ച് പേർ ഇന്ത്യയിൽ ഉണ്ടെന്നതിനെക്കുറിച്ചും ബൈഡൻ വാചാലനായി.  കൊറോണ മഹമാരിയിൽ ബൈഡൻ സ്വീകരിച്ച നിലപാടുകളെ പ്രധാനമന്ത്രി പ്രശംസിക്കാനും മറന്നില്ല. ഇതിനിടയിൽ വൈറ്റ് ഹൗസിന് പുറത്ത് പ്രധാനമന്ത്രിയ്‌ക്ക് ഗംഭീര സ്വീകരണമാണ് ഇന്ത്യക്കാർ ഒരുക്കിയിരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News