Pervez Musharraf: പാകിസ്ഥാൻ മുൻ പ്രസിഡൻറ് പർവേസ് മുഷറഫ് അന്തരിച്ചു

79 വയസ്സായിരുന്നു. ദുബായിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

Written by - Zee Malayalam News Desk | Last Updated : Feb 5, 2023, 12:05 PM IST
  • ദുബായിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
Pervez Musharraf: പാകിസ്ഥാൻ മുൻ പ്രസിഡൻറ് പർവേസ് മുഷറഫ് അന്തരിച്ചു

ന്യൂഡൽഹി: പാകിസ്ഥാൻ മുൻ പ്രസിഡൻറ് ജനറൽ പർവേസ് മുഷറഫ് അന്തരിച്ചു. 79 വയസ്സായിരുന്നു. ദുബായിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. പാക്കിസ്ഥാനിൽ രാജ്യദ്രോഹക്കുറ്റങ്ങൾ ഉൾപ്പടെ നിരവധി കേസുകൾ നേരിടുന്ന മുഷറഫ്, നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ദുബായിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

2018-ലാണ് യുഎഇയിൽ വെച്ച് മുഷറഫിന് മാരകമായ അമിലോയിഡോസിസ് രോഗമാണെന്ന് കണ്ടെത്തിയത്. അസാധാരണമായ പ്രോട്ടീൻ അവയവങ്ങളിൽ അടിഞ്ഞുകൂടുകയും പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അപൂർവ രോഗമാണ് അമിലോയിഡോസിസ്. തുടർന്ന് വിദഗ്ധ ചികിത്സക്ക് ദുബായിലേക്ക് മാറ്റുകയായിരുന്നു.

മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ വധക്കേസിലും റെഡ് മോസ്‌ക് പുരോഹിതനെ കൊലപ്പെടുത്തിയ കേസിലും മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.1999 മുതൽ 2008 വരെ പാകിസ്ഥാൻ ഭരിച്ച മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും 2019-ൽ ഭരണഘടനയെ സസ്പെൻഡ് ചെയ്തതിന് വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വധശിക്ഷ പിന്നീട് താൽക്കാലികമായി നിർത്തിവച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News