കാബൂൾ: താലിബാൻ (Taliban) കേന്ദ്രങ്ങളിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക. 200 താലിബാൻ ഭീകരരെ വധിച്ചതായി അഫ്ഗാൻ സൈന്യം അറിയിച്ചു. ഷെബർഗാനിൽ നടന്ന യുഎസ് വ്യോമാക്രമണത്തിലാണ് ഇരുന്നൂറിലധികം താലിബാർ ഭീകരർ കൊല്ലപ്പെട്ടത്. താലിബാൻ ഭീകരരുടെ ഒളിത്താവങ്ങൾ കേന്ദ്രീകരിച്ച് വ്യോമസേന നടത്തിയ ആക്രമണത്തിലാണ് ഇവരെ വധിച്ചത്. ഇവരുടെ വൻ ആയുധശേഖരം പിടിച്ചെടുത്ത് നശിപ്പിച്ചതായും സൈന്യം (Army) വ്യക്തമാക്കി.
അഫ്ഗാനിലെ 80 ജില്ലകളിൽ ശക്തമായ പോരാട്ടം തുടരുകയാണ്. ആക്രമണം ശക്തമായ നഗരങ്ങളിൽ നിന്ന് ജനങ്ങൾ പാലായനം ചെയ്യുകയാണ്. തെക്കൻ അഫ്ഗാനിസ്താനിലെ ഹെൽമന്ദ് പ്രവിശ്യയിലും താലിബാൻ കേന്ദ്രങ്ങളിൽ അഫ്ഗാൻ സേന രൂക്ഷമായ വ്യോമാക്രമണം നടത്തിയെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. ആക്രമണങ്ങളിൽ പ്രവിശ്യാ കമാണ്ടറടക്കം 94 താലിബാൻ തീവ്രവാദികൾ (Terrorist) കൊല്ലപ്പെട്ടു. നഗരത്തിലെ പത്ത് പൊലീസ് സ്‌റ്റേഷൻ അതിർത്തികളും താലിബാന്റെ നിയന്ത്രണത്തിലായിരുന്നു. ഇവിടെയാണ് അഫ്ഗാൻ സൈന്യം ആക്രമണം നടത്തിയത്.
ALSO READ: അഫ്ഗാനിസ്ഥാനിലെ സരാഞ്ച് നഗരം പിടിച്ചെടുത്തതായി Taliban
ഹെൽമണ്ട് പ്രവിശ്യയിൽ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 112 താലിബാൻ ഭീകരരിൽ അൽ ഖ്വയ്ദയിൽ അംഗങ്ങളായ 30പാകിസ്താൻ പൗരന്മാരുമുണ്ടായിരുന്നെന്ന് അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഫ്‌ഗാനിലെ ഭീകരർക്ക് പാകിസ്ഥാൻ അഭയം നൽകുകയും അഫ്ഗാൻ സർക്കാർ സേനക്കെതിരായ താലിബാൻ ആക്രമണത്തെ പാകിസ്ഥാൻ പിന്തുണച്ചുവെന്നും അഫ്ഗാൻ ആരോപിച്ചു. വടക്കൻ അഫ്ഗാൻ പ്രവശ്യയായ ജൗസ്ജാന്റെ തലസ്ഥാനം ഷെബെർഗാനും ഇപ്പോൾ താലിബാന്റെ നിയന്ത്രണത്തിലാണ്.
ഗവർണറുടെ ഓഫീസടക്കം പ്രധാന സർക്കാർ ഓഫീസുകൾ താലിബാൻ പിടിച്ചടക്കി. ജയിലുകൾ പിടിച്ചെടുത്ത ഭീകരർ തടവുകാരെ മോചിപ്പിച്ചു. അതേസമയം നഗരത്തിന്റെ നിയന്ത്രണം നഷ്ടമായിട്ടില്ലെന്നും സൈന്യം ഇപ്പോഴും ഷെബെർഗാനിലുണ്ടെന്നും സർക്കാർ അവകാശപ്പെട്ടു. സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടാതിരിക്കാനാണ് സൈന്യം തൽക്കാലം പിൻവാങ്ങിനിൽക്കുന്നതെന്ന് സൈനിക വക്താവ് ഫവാദ് അമൻ പറഞ്ഞു.
ALSO READ: Afganistan - Taliban : അഫ്ഗാൻ നഗരമായ കുണ്ഡൂസിൽ അഫ്ഗാൻ സൈന്യവും താലിബാനും ഏറ്റുമുട്ടി
കഴിഞ്ഞ ദിവസം നിമ്രുസ് പ്രവിശ്യയിലെ സരാഞ്ച് നഗരം കൂടി പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെട്ടിരുന്നു. അഫ്ഗാനിൽ നിന്ന് യുഎസ് സൈന്യം പിന്മാറിയതോടെയാണ് രാജ്യത്ത് താലിബാൻ സ്വാധീനം ശക്തമാക്കിയത്. രാജ്യത്തിന്റെ പല തന്ത്രപ്രധാന മേഖലകളും ഇപ്പോൾ താലിബാൻ നിയന്ത്രണത്തിലാണ്. അഫ്ഗാനിലെ (Afghan) മറ്റ് പ്രവിശ്യകളും ഉടൻ നിയന്ത്രണത്തിലാകുമെന്ന് താലിബാൻ വക്താക്കൾ അവകാശപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...