കാബൂൾ: മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്ന് താലിബാൻ 12 മില്യൺ ഡോളറിലധികം പണവും സ്വർണവും പിടിച്ചെടുത്തതായി അഫ്ഗാനിസ്ഥാൻ സെൻട്രൽ ബാങ്ക് (Central Bank) അറിയിച്ചു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെയാണ് താലിബാൻ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ റെയ്ഡ് (Raid) നടത്തി പണവും സ്വർണ്ണങ്ങളും പിടിച്ചെടുത്തത്.
മിക്ക സർക്കാർ ജീവനക്കാരും ഇതുവരെ ജോലിയിൽ തിരിച്ചെത്തിയിട്ടില്ല. മാസങ്ങളായി ശമ്പളം നൽകിയിട്ടില്ല. ജനങ്ങൾ ജീവിത ചിലവിനായി ബുദ്ധിമുട്ടുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബാങ്കിൽ പണമുള്ളവർ പോലും ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യമാണ്. പണം പിൻവലിക്കുന്നത് ആഴ്ചയിൽ 200 ഡോളറിന് തുല്യമായി ബാങ്കുകൾ (Bank) പരിമിതപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ഉപഭോക്താക്കൾ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടിവരും.
മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്ന് പിടിച്ചെടുത്ത 12.3 മില്യൺ ഡോളർ പണവും സ്വർണ്ണവും താലിബാൻ കൈമാറിയതായി ബാങ്ക് പിന്നീട് വ്യക്തമാക്കി. മുൻ വൈസ് പ്രസിഡന്റ് അംറുല്ല സാലെയുടെ വീട്ടിൽ നിന്നാണ് ഭൂരിഭാഗം പണവും വസ്തുക്കളും പിടിച്ചെടുത്തത്. അഫ്ഗാനിസ്ഥാനിലെ എല്ലാ സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളും അവരുടെ കരാറുകളും സാമ്പത്തിക ഇടപാടുകളും അഫ്ഗാനിലെ (Afghanistan) കറൻസിയായ അഫ്ഗാനി ഉപയോഗിച്ച് തന്നെ നടത്തണമെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
د پخواني حکومت له چارواکو تر لاسه شوې نغدې پیسې د افغانستان بانک ته وسپارل شوې
---------
یک مقدار پول نقد بدست آمده از مقامات حکومت سابق، به د افغانستان بانک سپرده شدhttps://t.co/s1GWs9bu7p pic.twitter.com/lGmQgnxcTI— Da Afghanistan Bank- Afghanistan (@AFGCentralbank) September 15, 2021
ALSO READ: ISIS Attack in Iraq: ഇറാഖിൽ ഐഎസ് ഭീകരാക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
പല ബാങ്കുകളും പൂട്ടിയിരിക്കുകയാണ്. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിന് പിന്നാലെ ദാരിദ്ര്യത്തിലേക്കും കടുത്ത ഭക്ഷ്യ ക്ഷാമത്തിലേക്കും നീങ്ങുന്ന അഫ്ഗാനിസ്ഥാന് 1.2 മില്യൺ ഡോളർ ജെനീവ കോൺഫറൻസിൽ പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...