Omicron Updates| യു.കെയിൽ ഒമിക്രോൺ സ്ഥിരീകരിച്ചതിൽ ഭൂരിഭാഗവും ബൂസ്റ്റർ ഡോസ് എടുക്കാത്തവർ

ഇംഗ്ലണ്ടിൽ യോഗ്യരായ 9.5 ദശലക്ഷം ആളുകൾക്ക് ഇതുവരെ ബൂസ്റ്റർ ഷോട്ട് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്

Written by - Zee Malayalam News Desk | Last Updated : Jan 2, 2022, 09:34 AM IST
  • ഈ വർഷാവസാനത്തോടെ യോഗ്യരായ ബ്രിട്ടീഷുകാർക്കും അവരുടെ മൂന്നാമത്തെ വാക്സിനേഷൻ
  • വർഷാവസാനത്തോടെ പ്രതിദിനം 1 ദശലക്ഷം വാക്സിനേഷനുകൾ
  • ഇംഗ്ലണ്ടിൽ യോഗ്യരായ 9.5 ദശലക്ഷം ആളുകൾക്ക് ഇതുവരെ ബൂസ്റ്റർ ഷോട്ട് ലഭിച്ചിട്ടില്ല
Omicron Updates| യു.കെയിൽ ഒമിക്രോൺ സ്ഥിരീകരിച്ചതിൽ ഭൂരിഭാഗവും ബൂസ്റ്റർ ഡോസ് എടുക്കാത്തവർ

London: യു.കെയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും ബൂസ്റ്റ്ർ ഡോസ് വാക്സിൻ എടുക്കാത്തവരെന്ന് റിപ്പോർട്ട്. ആഴ്ചയിൽ രോഗ ബാധിതരാവുന്ന 815-ൽ 608 പേരെങ്കിലും ബൂസ്റ്റർ ഡോസ് എടുത്തിട്ടില്ലെന്നാണ് യു.കെ ആരോഗ്യ സുരക്ഷാ ഏജൻസിയുടെ കണ്ടെത്തൽ.

അതിനിടെ, ബൂസ്റ്റർ വാക്സിനേഷനുകൾക്ക് ഒമിക്റോണുമായി ബന്ധപ്പെട്ട ആശുപത്രിവാസം 88 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്ന് കാണിക്കുന്ന പുതിയ ഡാറ്റ ആരോഗ്യ ഉദ്യോഗസ്ഥർ പുറത്തുവിട്ടു.

ALSO READ: Omicron Scare: വരുന്നത് 'കോവിഡ് സുനാമി', ശക്തമായ മുന്നറിയിപ്പുമായി WHO തലവന്‍

കണ്ടെത്തലുകൾ അനുസരിച്ച്, രണ്ട് ഡോസുകൾ ഉപയോഗിച്ചാലും, ഏകദേശം ആറ് മാസം വരെ രോഗ സാധ്യതകൾ 72 ശതമാനം വരെ കുറഞ്ഞേക്കും. ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറയുന്നത് പ്രകാരം ജീവൻ രക്ഷിക്കുന്നതിലും ഗുരുതരമായ അസുഖങ്ങൾ തടയുന്നതിലും വാക്സിനുകൾ പ്രധാന പങ്കാണ് വഹിച്ചത്.

ഈ വർഷാവസാനത്തോടെ  യോഗ്യരായ ബ്രിട്ടീഷുകാർക്കും അവരുടെ മൂന്നാമത്തെ വാക്സിനേഷൻ ഉണ്ടെന്ന് ഉറപ്പാക്കാനും വർഷാവസാനത്തോടെ പ്രതിദിനം 1 ദശലക്ഷം വാക്സിനേഷനുകൾ എത്തിക്കുകയുമാണ് ലക്ഷ്യം. 

ALSO READ: Viral Video: ഇരയെന്ന് കരുതി പാമ്പ് വിഴുങ്ങിയത് വലിയ പ്ലാസ്റ്റിക്, പുറത്തെടുക്കുന്നത് കണ്ടാല്‍ നിങ്ങള്‍ അമ്പരക്കും, വീഡിയോ വൈറല്‍

 
 

ഇംഗ്ലണ്ടിൽ യോഗ്യരായ 9.5 ദശലക്ഷം ആളുകൾക്ക് ഇതുവരെ ബൂസ്റ്റർ ഷോട്ട് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടെങ്കിലും യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലക്ഷ്യം നേടിയെന്നാണ് അവകാശപ്പെടുന്നത്

(With inputs from agencies)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News