Geneva: 23 രാജ്യങ്ങളിൽ ഇതിനോടകം Omicron variant സ്ഥിരീകരിച്ചതായും ഇനിയും എണ്ണം വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍ എന്നും WHO മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്.
ഒമൈക്രോൺ വേരിയന്‍റിന്‍റെ ആവിർഭാവം ആഗോളതലത്തില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ ( World Health Organization - WHO) ആറ് മേഖലകളിൽ അഞ്ചിലും ഈ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. കുറഞ്ഞത് 23 രാജ്യങ്ങളെങ്കിലും ഇപ്പോൾ ഒമിക്രോണിന്‍റെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഈ എണ്ണം ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത. ഉത് WHO ഗൗരവമായി കാണുന്നു, Tedros Adhanom Ghebreyesus പറഞ്ഞു. വൈറസ് വ്യാപനം സംബന്ധിച്ച ഒരു പത്രസമ്മേളനത്തിൽ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രയപ്പെട്ടത്.
Also Read: Kerala COVID Update | സംസ്ഥാനത്ത് ഇന്ന് 5,000ത്തിൽ അധികം കോവിഡ് സ്ഥിരീകരിച്ചു, TPR 8.42%
ഒമിക്രോണിനെകുറിച്ച് ലോകാരോഗ്യ സംഘടന കൂടുതൽ പഠിക്കുന്നുണ്ടെന്നും ,എന്നാൽ വൈറസ് പകരുന്നതിലും അധികമായി രോഗത്തിന്‍റെ തീവ്രതയെക്കുറിച്ചും പരിശോധനകൾ, ചികിത്സകൾ, വാക്‌സിനുകൾ എന്നിവയുടെ ഫലപ്രാപ്തിയെക്കുറിച്ചും ഇനിയും കൂടുതൽ പഠിക്കാനുണ്ടെന്നും ടെഡ്രോസ് പറഞ്ഞു.
Also Read: Omicron Covid Variant : 12 രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചു; പരിശോധനകൾ വ്യാപിപ്പിച്ച് ലോകരാജ്യങ്ങൾ
കോവിഡ് ഡെൽറ്റ വകഭേദത്തിൽ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ക്ക് പുതിയ വക ഭേദത്തിന്‍റെ ഉദയം ഇപ്പോള്‍ വലിയ തിരിച്ചടി ആയിരിയ്ക്കുകയാണ്. യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും പരിശോധനകള്‍ വര്‍ദ്ധിപ്പിച്ചും രാജ്യങ്ങള്‍ വൈറസിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്.
സൗത്ത് ആഫ്രിക്കയിൽ കഴിഞ്ഞ ആഴ്ച വൈറസ് സ്ഥിരീകരിക്കുന്നതിന് വളരെ മുന്‍പ് തന്നേ ഒമിക്രോൺ വകഭേദം വ്യാപനം ആരംഭിച്ചു കഴിഞ്ഞിരുന്നു എന്നാണ് വിലയിരുത്തല്‍. കാരണം, സൗത്ത് ആഫ്രിക്കയിൽ രോഗബാധ സ്ഥിരീകരിച്ചതിന് 72 മണിക്കൂറുകൾക്കകം തന്നെ ബെൽജിയം, ഹോങ് കോങ്, ഇസ്രായേൽ എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...