Voting Age In New Zealand: വോട്ടിംഗ് പ്രായപരിധി കുറയ്ക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്

Voting Age In New Zealand: നിലവിലെ 18 വയസ്സ് വോട്ടിംഗ് പ്രായം വിവേചനപരമാണെന്ന് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെ 16 വയസ്സുള്ളവരെ വോട്ടുചെയ്യാൻ അനുവദിക്കുന്ന നിയമം ന്യൂസിലൻഡ് പരിഗണിച്ചേക്കും.

Written by - Zee Malayalam News Desk | Last Updated : Nov 22, 2022, 11:53 AM IST
  • വോട്ടിംഗ് പ്രായപരിധി കുറയ്ക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്
  • 18 ല്‍ നിന്ന് 16 വയസിലേക്കാക്കി കുറയ്ക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്
Voting Age In New Zealand: വോട്ടിംഗ് പ്രായപരിധി കുറയ്ക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്

Voting Age In New Zealand: ന്യൂസിലന്‍ഡ് വോട്ടിംഗ് പ്രായം കുറയ്ക്കുന്നത് പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്.  18 ല്‍ നിന്ന് 16 വയസിലേക്കാക്കി കുറയ്ക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. ഇതിനായി പാര്‍ലമെന്റില്‍ നിയഅറിയിച്ചു.  ഈ പുതിയ നീക്കം ഉണ്ടാകാൻ കാരണം നിലവിലുള്ള വോട്ടിംഗ് പ്രായമായ 18 വയസ്സ് 'വിവേചനപരവും' യുവാക്കളുടെ മനുഷ്യാവകാശം ലംഘിക്കുന്നതാണെന്നുമുള്ള സുപ്രീംകോടതിയുടെ സുപ്രധാന വിധിയെ തുടര്‍ന്നാണ്.  

Also Read: Colombia Plane Crash: കൊളംബിയയിൽ യാത്ര വിമാനം തകർന്ന് എട്ട് മരണം

ഇക്കാര്യം ദി ഗാര്‍ഡിയനാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മാറ്റത്തെ പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍ വ്യക്തിപരമായി പിന്തുണയ്ക്കുമ്പോള്‍ വോട്ടിംഗ് പ്രായം കുറയ്ക്കുന്നതിനുള്ള ബില്ലിന് പാര്‍ലമെന്റിലെ മൊത്തം എംപിമാരില്‍ 75 ശതമാനമുള്ളവരെങ്കിലും പിന്തുണക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോൾ ഇത്തരമൊരു ബില്‍ പാസാക്കാനുള്ള പിന്തുണ സര്‍ക്കാരിനില്ലയെന്നതാണ് വാസ്തവം.

Also Read: വരന്റെ മുന്നിൽ വച്ച് മുൻ കാമുകനായി പാട്ടുപാടി വധു, പിന്നെ നടന്നത്..! വീഡിയോ വൈറൽ

വോട്ടിംഗ് പ്രായം കുറയ്ക്കുന്നതിനെ ഞാന്‍ വ്യക്തിപരമായി പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍ ഇത് എനിക്കോ സര്‍ക്കാരിനോ ഒരു വിഷയമല്ലെന്നും തിരഞ്ഞെടുപ്പ് നിയമത്തിലെ ഏത് മാറ്റത്തിനും 75 ശതമാനം പാര്‍ലമെന്റേറിയന്‍ പിന്തുണ ആവശ്യമാണെന്നും ഇന്നലെ പറഞ്ഞു.  കാലാവസ്ഥാ പ്രതിസന്ധി പോലുള്ള വിഷയങ്ങള്‍ ഭാവിയിൽ ചെറുപ്പക്കാരെയും ബാധിക്കുമെന്നതിനാല്‍ അവര്‍ക്ക് വോട്ടുചെയ്യാന്‍ കഴിയണമെന്ന് ന്യൂസിലാന്‍ഡ് കോടതി പറഞ്ഞിരുന്നു. ബ്രസീല്‍, ഓസ്ട്രിയ, ക്യൂബ തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമാണ് 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നൽകുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News