നേപ്പാളിലെ ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ ആഭ്യന്തര ടെർമിനൽ ഒഴിപ്പിച്ചതായി റിപ്പോർട്ട്. ആഭ്യന്തര ടെർമിനലിനുള്ളിൽ സംശയാസ്പദമായ വസ്തു സ്ഥാപിച്ചെന്ന് അവകാശപ്പെട്ട് അധികൃതർക്ക് അജ്ഞാത ഫോൺ കോൾ ലഭിച്ചു. ഇതിനെ തുടർന്നാണ് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചതെന്ന് എയർപോർട്ട് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. വിമാനത്താവളത്തിൽ തിരച്ചിൽ ഊർജിതമാക്കിയതായും അധികൃതർ വ്യക്തമാക്കി.
Domestic Terminal of Nepal’s Tribhuvan International Airport vacated after a phone call claiming suspicious object planted inside the terminal was received: Airport authorities
Search for suspicious object underway
— ANI (@ANI) May 4, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...