Nepal Flood: നേപ്പാൾ വെള്ളപ്പൊക്കം: മരണസംഖ്യ ഉയരുന്നു, കാണാതായത് 28 പേരെ

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 215 കടന്നു. കാണാതായവരുടെ എണ്ണം 28 ആയി. വ്യാഴാഴ്ച മുതൽ ഇവിടെ കനത്ത മഴയാണ്. ഒന്നിലധികം പ്രവിശ്യകളിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 1, 2024, 03:18 PM IST
  • വ്യാഴാഴ്ച മുതൽ ഇവിടെ കനത്ത മഴയാണ്.
  • ഒന്നിലധികം പ്രവിശ്യകളിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
Nepal Flood: നേപ്പാൾ വെള്ളപ്പൊക്കം: മരണസംഖ്യ ഉയരുന്നു, കാണാതായത് 28 പേരെ

കാഠ്മണ്ഡുവിലും നേപ്പാളിൻ്റെ വിവിധ ഭാഗങ്ങളിലും കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 217 ആയി. പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഇതുവരെ 28 പേരെ കാണാതാവുകയും 143 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയ വക്താവ് ഋഷിറാം തിവാരി വ്യക്തമാക്കി. പരിക്കേറ്റവർ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സയിലാണെന്ന് തിവാരി പറഞ്ഞു.

വ്യാഴാഴ്ച മുതൽ കനത്ത മഴയാണ് നേപ്പാളിന്റെ വിവിധ ഭാ​ഗങ്ങളിൽ പെയ്യുന്നത്. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. കിഴക്കൻ, മധ്യ നേപ്പാളിലെ വലിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. തിരച്ചിൽ, രക്ഷാപ്രവർത്തനം, ദുരിതാശ്വാസ വിതരണം എന്നിവയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നത്. ​ഗതാ​ഗതം പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും തിവാരി കൂട്ടിച്ചേർത്തു.

മരണസംഖ്യ 50 കടന്ന കാഠ്മണ്ഡു താഴ്‌വരയിലാണ് മഴ ഏറ്റവും കൂടുതൽ ദുരിതം വിതച്ചത്. നേപ്പാൾ ആർമി, സായുധ പോലീസ് സേന, നേപ്പാൾ പോലീസ് എന്നിവരടക്കം 20,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ വിതരണത്തിനുമായി വിന്യസിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News