Naftali Bennett: നെതന്യാഹു യുഗത്തിന് അന്ത്യം, ഇസ്രായേലിന് പുതിയ പ്രധാനമന്ത്രി

ഇനിമുതൽ വലതുപക്ഷ നേതാവും ഐക്യ സർക്കാരിൻറെ പ്രതിനിധിയുമായ 49 കാരനായ ബെന്നറ്റായിരിക്കും  ഇസ്രായേൽ പ്രധാനമന്ത്രി

Written by - Zee Malayalam News Desk | Last Updated : Jun 14, 2021, 10:54 AM IST
  • യായര്‍ ലാപിഡും ബെന്നറ്റും തമ്മിൽ ഒരു അധികാര വിഭജന കരാറുണ്ട്. ഇതിൻ പ്രകാരം ആദ്യ ഊഴം ബെനറ്റിനായിരുന്നു
  • 2023 സെപ്​റ്റംബര്‍ വരെയാകും കാലാവധി.
  • അതുകഴിഞ്ഞുള്ള രണ്ടു വര്‍ഷം ലാപിഡ്​ ഭരിക്കും.
Naftali Bennett: നെതന്യാഹു യുഗത്തിന് അന്ത്യം, ഇസ്രായേലിന് പുതിയ പ്രധാനമന്ത്രി

ജെറുസലേം: ഇസ്രായേലിൻറെ പുതിയ പ്രധാനമന്ത്രിയായി നഫ്താലി ബെന്നറ്റ് ചുമതലയേറ്റു. ഇതോടെ വർഷങ്ങൾ നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യമാവുകയാണ്.

ഇനിമുതൽ വലതുപക്ഷ നേതാവും ഐക്യ സർക്കാരിൻറെ പ്രതിനിധിയുമായ 49 കാരനായ ബെന്നറ്റായിരിക്കും രാജ്യത്തിൻറെ ഭരണം നടത്തുക.വിശ്വാസവോട്ടില്‍ പരാജയപ്പെട്ടതോടെയാണ് നെതന്യാഹുവിന്റെ 12 വര്‍ഷത്തെ ഭരണത്തിന് അന്ത്യമായത്. തീവ്ര ദേശിയ വാദിയാണ് നിലവിലെ പ്രധാന മന്ത്രി ബെന്നറ്റ്.

ALSO READ: മലയാളി എഞ്ചിനിയറും മകനും അമേരിക്കയിൽ കടലിൽ മുങ്ങി മരിച്ചു,രക്ഷിക്കാൻ ചാടിയാളെയും കാണാനില്ല

ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നെതന്യാഹുവിന് ഭരണം നഷ്ടമായത്.  നിലവിലെ ധാരണ പ്രകാരം പ്രതിപക്ഷ നേതാവും യായര്‍ ലാപിഡും ബെന്നറ്റും തമ്മിൽ ഒരു അധികാര വിഭജന കരാറുണ്ട്. ഇതിൻ  പ്രകാരം ആദ്യ ഊഴം ബെനറ്റിനായിരുന്നു. 2023 സെപ്​റ്റംബര്‍ വരെയാകും കാലാവധി. അതുകഴിഞ്ഞുള്ള രണ്ടു വര്‍ഷം ലാപിഡ്​ ഭരിക്കും. ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു അറബ് പാര്‍ട്ടി ഭരണസഖ്യത്തില്‍ വരുന്നു എന്നതും പ്രത്യേകതയാണ്.

ALSO READ: Myanmar Plane Crash: സൈനീക വിമാനം തകർന്ന് വീണ് മ്യാൻമറിൽ 12 പേർ മരിച്ചു

ഇസ്രായേല്‍ പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം തുടര്‍ന്ന നെതന്യാഹുവിന് മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനായിരുന്നില്ല. ഇസ്രായേൽ-പാലസ്തീൻ സംഘർഷം വഷളാക്കിയത് നെതന്യാഹുവിൻറെ പിടി വാശിയാണെന്ന് ആദ്യം മുതലെ തന്നെ വിമർശനം ഉയർന്നിരുന്നു അതിനിടയിലാണ് പുതിയ തിരഞ്ഞെടുപ്പ് ഫലം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News