Monkeypox: മങ്കിപോക്സ് വ്യാപനം തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; നിർദേശങ്ങളുമായി ലോകാരോ​ഗ്യ സംഘടന

Monkeypox: രോഗബാധിതനായ വ്യക്തിയുമായോ അവരുടെ വസ്ത്രങ്ങളുമായോ അവർ ഉപയോ​ഗിച്ച തുണികളുമായോ അടുത്ത ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോഴാണ് മങ്കിപോക്സ് പകരുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 7, 2022, 09:29 AM IST
  • മങ്കിപോക്സ് രോ​ഗബാധയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക
  • മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് മങ്കിപോക്സ് പകരുന്നത് തടയാൻ ​ജാ​ഗ്രത പാലിക്കുക
  • മുൻനിര തൊഴിലാളികളെയും ആരോ​ഗ്യപ്രവർത്തകരെയും സംരക്ഷിക്കുന്നതി
Monkeypox: മങ്കിപോക്സ് വ്യാപനം തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; നിർദേശങ്ങളുമായി ലോകാരോ​ഗ്യ സംഘടന

ന്യൂഡൽഹി: മങ്കിപോക്സ് വിവിധ രാജ്യങ്ങളിൽ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രോ​ഗവ്യാപനം തടയുന്നതിനുള്ള മാർ​ഗനിർദേശങ്ങളുമായി ലോകാരോ​ഗ്യ സംഘടന. ഇതുവരെ ലോകത്താകെ എഴുന്നൂറിലധികം മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗബാധിതനായ വ്യക്തിയുമായോ അവരുടെ വസ്ത്രങ്ങളുമായോ അവർ ഉപയോ​ഗിച്ച തുണികളുമായോ അടുത്ത ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോഴാണ് മങ്കിപോക്സ് പകരുന്നത്.

മങ്കിപോക്സ് വ്യാപനം തടയുന്നതിന് ലോകാരോ​ഗ്യ സംഘടന നിർദേശിക്കുന്ന അഞ്ച് പ്രധാന നടപടികൾ ഇവയാണ്:
-മങ്കിപോക്സ് രോ​ഗബാധയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക
-മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് മങ്കിപോക്സ് പകരുന്നത് തടയാൻ ​ജാ​ഗ്രത പാലിക്കുക
-മുൻനിര തൊഴിലാളികളെയും ആരോ​ഗ്യപ്രവർത്തകരെയും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക
-ലഭ്യമായ വാക്സിനുകൾ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോ​ഗിക്കുക
-രോ​ഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക

ALSO READ: Monkeypox : കാനഡയിൽ 58 പേർക്ക് വാനരവസൂരി; ആർക്ക് വേണമെങ്കിലും രോഗം ബാധിക്കാമെന്ന് മുന്നറിയിപ്പ്

എന്താണ് മങ്കിപോക്സ്?

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ ഈ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒമ്പത് വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെട്ടിരുന്നത്.

എങ്ങനെയാണ് മങ്കിപോക്സ് പടരുന്നത്?
രോഗം ബാധിച്ചതോ അല്ലെങ്കിൽ രോ​ഗം ബാധിച്ച് ചത്തതോ ആയ മൃഗവുമായി ആളുകൾ അടുത്തിടപഴകുമ്പോൾ, വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മൃ​ഗങ്ങളുടെ മാംസവുമായോ രക്തവുമായോ ഉള്ള സമ്പർക്കവും വൈറസ് ബാധയ്ക്ക് കാരണമാകാം. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ മാംസം കഴിക്കുന്നതിന് മുൻപ് ശരിയായ രീതിയിൽ പാകം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം നൽകിയിട്ടുണ്ട്. രോഗബാധിതനായ ഒരു വ്യക്തിയുമായി അടുത്തിടപഴകിയാൽ വൈറസ് ബാധയുണ്ടാകാം. രോ​ഗബാധിതനായ വ്യക്തി ഉപയോ​ഗിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ, തൂവാലകൾ, ഭക്ഷണ പാത്രങ്ങൾ തുടങ്ങിയ വസ്തുക്കളിലൂടെ വൈറസ് ബാധയുണ്ടാകാം.

മങ്കിപോക്‌സിന്റെ ലക്ഷണങ്ങൾ?
പനി, പേശിവേദന, ശക്തമായ തലവേദന, ലിംഫ് നോഡുകൾ വലുതാകുക, ചർമ്മത്തിലെ ചുണങ്ങ് അല്ലെങ്കിൽ മുറിവുകൾ, ക്ഷീണം, പുറം വേദന എന്നിവയെല്ലാം മങ്കിപോക്സിന്റെ ലക്ഷണങ്ങളാണ്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഒന്ന് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഉയർന്ന മുഴകളുള്ള ചുണങ്ങ് പ്രത്യക്ഷപ്പെടുന്നു. പിന്നീട് ചുണങ്ങ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ചുണങ്ങുകളിൽ കുമിളകൾ രൂപം കൊള്ളുന്നു, പിന്നീട് അതിൽ പഴുപ്പ് നിറയും. ഏതാനും ദിവസങ്ങൾക്ക് ശേഷം കുമിളകൾ പൊട്ടിപ്പോകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News