Monkeypox Mutation : മങ്കിപോക്സ് വൈറസിന്റെ ജനിതകമാറ്റം; രോഗവ്യാപനം വർധിക്കാൻ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന

Monkeypox Cases : അതിവേഗത്തിലുള്ള ഈ ജനിതകമാറ്റം രോഗവ്യാപനം വർധിപ്പിക്കാനും കാരണമാകുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.  എന്നാൽ ഇത് സംബന്ധിച്ചുള്ള പഠനങ്ങൾ പുരോഗമിച്ച് വരികെയാണ്.

Written by - Zee Malayalam News Desk | Last Updated : Aug 19, 2022, 06:10 PM IST
  • കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം ആഗോളത്തലത്തിൽ മങ്കിപോക്സ് രോഗബാധയിൽ 20 ശതമാനം വർധനയാണ് ഉണ്ടയായിരിക്കുന്നത്.
  • മങ്കിപോക്സ് വൈറസിന് വളരെ വേഗത്തിൽ തന്നെ ജനിതമാറ്റം സംഭവിക്കുകയാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
  • അതിവേഗത്തിലുള്ള ഈ ജനിതകമാറ്റം രോഗവ്യാപനം വർധിപ്പിക്കാനും കാരണമാകുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ചുള്ള പഠനങ്ങൾ പുരോഗമിച്ച് വരികെയാണ്.
Monkeypox Mutation : മങ്കിപോക്സ് വൈറസിന്റെ ജനിതകമാറ്റം; രോഗവ്യാപനം വർധിക്കാൻ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന

മങ്കിപോക്സ് രോഗബാധ ലോകത്താകമാനം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം ആഗോളത്തലത്തിൽ മങ്കിപോക്സ് രോഗബാധയിൽ 20 ശതമാനം വർധനയാണ് ഉണ്ടയായിരിക്കുന്നത്. സിഡിസി പുറത്തുവിട്ട കണക്കുകൾ പ്രകാരം ആഗോളതലത്തിൽ കഴിഞ്ഞ ആഴ്ച 35000 കേസുകളായിരുന്നു സ്ഥിരീകരിച്ചത്. അതേസമയം ഈ ആഴ്ച ഇതുവരെ 40000  മങ്കിപോക്സ് കേസുകൾ സ്ഥിരീകരിച്ച് കഴിഞ്ഞു. മങ്കിപോക്സ് വൈറസിന് വളരെ വേഗത്തിൽ തന്നെ ജനിതമാറ്റം സംഭവിക്കുകയാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കൂടാതെ അതിവേഗത്തിലുള്ള ഈ ജനിതകമാറ്റം രോഗവ്യാപനം വർധിപ്പിക്കാനും കാരണമാകുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.  എന്നാൽ ഇത് സംബന്ധിച്ചുള്ള പഠനങ്ങൾ പുരോഗമിച്ച് വരികെയാണ്.

അതേസമയം ഒരു പട്ടിക്ക് കൂടി രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗബാധ സ്ഥിരീകരിച്ച ആളുകൾ മൃഗങ്ങളുമായി സമ്പർക്കം പുലർത്തരുതെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിട്ടുണ്ട്.  രാജ്യത്ത് ഇതുവരെ പത്ത്  മങ്കിപോക്സ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് മങ്കിപോക്സ് കേസുകൾ വർധിക്കുന്നതിൽ കേന്ദ്രസർക്കാർ ജാഗ്രത ശക്തമാക്കുകയും പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 

ALSO READ: Monkeypox A.2 Strain in India: മങ്കിപോക്സിന്റെ പുതിയ വകഭേദം എ2; ബി1, എ2 വകഭേദങ്ങൾ തമ്മിലുള്ള വ്യത്യാസം അറിയാം

എന്താണ് മങ്കിപോക്സ്?

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ ഈ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒമ്പത് വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെട്ടിരുന്നത്.

എങ്ങനെയാണ് മങ്കിപോക്സ് പടരുന്നത്?

രോഗം ബാധിച്ചതോ അല്ലെങ്കിൽ രോ​ഗം ബാധിച്ച് ചത്തതോ ആയ മൃഗവുമായി ആളുകൾ അടുത്തിടപഴകുമ്പോൾ, വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മൃ​ഗങ്ങളുടെ മാംസവുമായോ രക്തവുമായോ ഉള്ള സമ്പർക്കവും വൈറസ് ബാധയ്ക്ക് കാരണമാകാം. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ മാംസം കഴിക്കുന്നതിന് മുൻപ് ശരിയായ രീതിയിൽ പാകം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം നൽകിയിട്ടുണ്ട്. രോഗബാധിതനായ ഒരു വ്യക്തിയുമായി അടുത്തിടപഴകിയാൽ വൈറസ് ബാധയുണ്ടാകാം. രോ​ഗബാധിതനായ വ്യക്തി ഉപയോ​ഗിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ, തൂവാലകൾ, ഭക്ഷണ പാത്രങ്ങൾ തുടങ്ങിയ വസ്തുക്കളിലൂടെ വൈറസ് ബാധയുണ്ടാകാം.

മങ്കിപോക്‌സിന്റെ ലക്ഷണങ്ങൾ?

പനി, പേശിവേദന, ശക്തമായ തലവേദന, ലിംഫ് നോഡുകൾ വലുതാകുക, ചർമ്മത്തിലെ ചുണങ്ങ് അല്ലെങ്കിൽ മുറിവുകൾ, ക്ഷീണം, പുറം വേദന എന്നിവയെല്ലാം മങ്കിപോക്സിന്റെ ലക്ഷണങ്ങളാണ്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഒന്ന് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഉയർന്ന മുഴകളുള്ള ചുണങ്ങ് പ്രത്യക്ഷപ്പെടുന്നു. പിന്നീട് ചുണങ്ങ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ചുണങ്ങുകളിൽ കുമിളകൾ രൂപം കൊള്ളുന്നു, പിന്നീട് അതിൽ പഴുപ്പ് നിറയും. ഏതാനും ദിവസങ്ങൾക്ക് ശേഷം കുമിളകൾ പൊട്ടിപ്പോകും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News