ക്രൗഡ് ടാംഗിളിൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്തിവച്ച് മെറ്റ. മതിയായ ജീവനക്കാരില്ലാത്തതിനാലാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയ ട്രാക്കിങ് ടൂളാണ് ക്രൗഡ് ടാംഗിൾ.
കമ്പനിയുടെ പ്ലാറ്റ്‌ഫോമുകളില്‍ സുതാര്യത ഉറപ്പുവരുത്താനുള്ള സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ക്രൗഡ് ടാംഗിള്‍ ടീം അംഗങ്ങളെ ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ പിരിച്ചുവിട്ടിരുന്നു. ക്രൗഡ് ടാംഗിൾ സ്ഥാപകനും സിഇഒയുമായ ബ്രണ്ടൻ സിൽവർമാൻ കഴിഞ്ഞ വർഷം കമ്പനിയിൽ നിന്ന് രാജിവച്ചിരുന്നു.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്തിവച്ചെങ്കിലും നിലവിലുള്ള കമ്പനി അക്കൗണ്ടുകളിലേക്ക് പുതിയ ഉപഭോക്താക്കളെ ചേർക്കാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...