യുഎൻ ആസ്ഥാനത്തെ ഗാന്ധി പ്രതിമ അടുത്ത മാസം അനാച്ഛാദനം ചെയ്യും

യുഎന്നിന് ഇന്ത്യയുടെ സമ്മാനമെന്ന രീതിയിലാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചത്

Written by - Zee Malayalam News Desk | Last Updated : Nov 28, 2022, 02:21 PM IST
  • പ്രശസ്ത ഇന്ത്യൻ ശിൽപിയും പത്മശ്രീ പുരസ്കാര ജേതാവുമായ രാം സുതാൻ ആണ് ഗാന്ധി പ്രതിമ രൂപകൽപ്പന ചെയ്തത്
  • ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുളള ശിൽപ്പങ്ങളും മറ്റും യുഎൻ ആസ്ഥാനത്ത് സ്ഥാപിക്കാറുണ്ട്
  • യുഎൻ ആസ്ഥാനത്തെ വിശാലമായ നോർത്ത് ലോണിലായിരിക്കും പ്രതിമ സ്ഥാപിക്കുക
യുഎൻ ആസ്ഥാനത്തെ ഗാന്ധി പ്രതിമ അടുത്ത മാസം അനാച്ഛാദനം ചെയ്യും

യുഎൻ ആസ്ഥാനത്ത് സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമ അടുത്ത മാസം അനാച്ഛാദനം ചെയ്യും . യുഎൻ സെക്യൂരിറ്റി  കൗൺസിലിൽ അനാച്ഛാദനം ചെയ്യും.അടുത്ത മാസം 14ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎന്നിലെത്തും .  ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുളള ശിൽപ്പങ്ങളും മറ്റും യുഎൻ ആസ്ഥാനത്ത് സ്ഥാപിക്കാറുണ്ട്. 

യുഎന്നിന് ഇന്ത്യയുടെ സമ്മാനമെന്ന രീതിയിലാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചത് . യുഎൻ ആസ്ഥാനത്തെ വിശാലമായ നോർത്ത് ലോണിലായിരിക്കും പ്രതിമ സ്ഥാപിക്കുക . യുഎൻ ആസ്ഥാനത്ത് സ്ഥാപിക്കുന്ന ആദ്യത്തെ ഗാന്ധി ശിൽപമായവും ഇത് . പ്രശസ്ത ഇന്ത്യൻ ശിൽപിയും പത്മശ്രീ പുരസ്കാര ജേതാവുമായ രാം സുതാൻ ആണ് ഗാന്ധി പ്രതിമ  രൂപകൽപ്പന ചെയ്തത് . 

ജർമ്മനിയുടെ ബെർലിൻ മതിലിന്റെ ഒരു ഭാഗം, ദക്ഷിണാഫ്രിക്കയുടെ നെൽസൺ മണ്ടേലയുടെ ലൈഫ് സൈസ് വെങ്കല പ്രതിമ,പാബ്ലോ പിക്കാസോയുടെ ഗെർണിക്ക തുടങ്ങി വിവിധ രാജ്യങ്ങളുടെ സംഭാവനകൾ യുഎൻ ആസ്ഥാനത്തുണ്ട് . സൂര്യന്റെ കറുത്ത കല്ലിൽ നിർമ്മിച്ച ശിൽപമാണ് യുഎൻ ആസ്ഥാനത്ത് പ്രദർശിപ്പിച്ചിരിക്കുന്ന മറ്റൊരു സമ്മാനം. 1982 ജൂലായ് 26നാണ് ഇത് സ്ഥാപിച്ചത് .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News