പ്രണയത്തിന് മുന്നിൽ 'തകർന്ന' സന്യാസ ജീവിതം! കന്യാസ്ത്രീയുടേയും സന്യസ്തന്റേയും വിവാഹത്തിലേക്ക് നയിച്ച കഥ...

Nun- Monk Marriage: എതിർപ്പുകളെ അവഗണിച്ച് ഒരു ദിവസം മേരി ഒരു ബ്രഷ് മാത്രം ബാഗിലിട്ട്  മഠം വിട്ട് ഇറങ്ങുകയായിരുന്നു.  പിന്നീടൊരിക്കലും സിസ്റ്റർ മേരി എലിസബത്തായി മടങ്ങിയില്ല

Written by - Zee Malayalam News Desk | Last Updated : Jan 5, 2023, 06:23 PM IST
  • കത്തോലിക്കാ വിഭാഗത്തിൽ സന്യസ്ത ജീവിതം സ്വീകരിച്ചവർക്ക് വിവാഹം സാധ്യമല്ല
  • തിരുവസ്ത്രം ഉപേക്ഷിച്ചുകൊണ്ടാണ് സിസ്റ്റർ മേരി ഫ്രയർ ആയ റോബർട്ടിനെ വിവാഹം കഴിക്കാൻ ഇറങ്ങിത്തിരിച്ചത്
  • ലോകം മുഴുവൻ ഇവരുടെ ജീവിതത്തെ കുറിച്ചാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്
പ്രണയത്തിന് മുന്നിൽ 'തകർന്ന' സന്യാസ ജീവിതം! കന്യാസ്ത്രീയുടേയും സന്യസ്തന്റേയും വിവാഹത്തിലേക്ക് നയിച്ച കഥ...

ഒരു കന്യാസ്ത്രീയും സന്യസ്തനും  പ്രണയിക്കുന്നു, കല്യാണം കഴിക്കുന്നു... സിനിമയിലായിരിക്കും അല്ലേ എന്നായിരിക്കും പലരുടെയും മറുചോദ്യം. എന്നാൽ അങ്ങനെയല്ല, യഥാർത്ഥ ജീവിതത്തിൽ അങ്ങനെ വിവാഹം ചെയ്ത രണ്ട് പേരുടെ പ്രണയ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇരുപത്തിനാല് വർഷത്തെ സന്യാസജീവിതം മഠത്തിൽ ഉപേക്ഷിച്ച്  റോബർട്ട് എന്ന സന്യസ്‌തനെ വിവാഹം ചെയ്തു ലിസ റ്റിങ്ക്ലർ എന്ന  സിസ്റ്റർ മേരി എലിസബത്ത്. ഏഴു വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു തിരുവസ്ത്രം ഉപേക്ഷിച്ചുകൊണ്ടുള്ള വിവാഹം.

എല്ലാം ആരംഭിച്ചത് ആകസ്‌മികമായ ഒരു കരസ്പർശത്തിലൂടെ ആണെന്ന് ലിസ പറഞ്ഞു. പത്തൊമ്പതാം വയസുമുതൽ പ്രെസ്റ്റണിലെ ഒരു കർമലീത്ത മഠത്തിൽ മേരി എലിസബത്ത് എന്ന  കന്യസ്ത്രീ ആയി ജീവിക്കുക ആയിരുന്നു ലിസ റ്റിങ്ക്ലർ. 2015 ലാണ് തൻറെ മഠം സന്ദർശിക്കാനെത്തിയ  ഒക്സ്ഫോർഡിൽ നിന്നുള്ള ഒരു കർമലീത്താ സന്യാസിയായ റോബർട്ടിനെ കണ്ടുമുട്ടിയത്. ഭക്ഷണത്തിന് ശേഷം പുറത്തേക്ക് ആനയിക്കുമ്പോൾ റോബെർട്ടിന്റെ കൈകളിൽ അപ്രതീക്ഷിതവും ആകസ്മികവും ആയി സ്പർശിച്ചു, അപ്പോൾ തനിക് പെട്ടന്നൊരു ഊർജ്ജ പ്രവാഹം ശരീരത്തിൽ അനുഭവപെട്ടു എന്നാണ് ലിസ  പറയുന്നത്. 

റോബർട്ടിനും അതെ കെമിസ്ട്രി അപ്പോൾ അനുഭവപ്പെട്ടിരുന്നു. അങ്ങനെ ഞങ്ങൾ പരസ്പരം മറ്റൊരാളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയെന്നാണ് ലിസ   പറയുന്നത്. ഒരാഴ്ചയ്ക്ക് ശേഷം റോബർട്ട് ലിസക്ക്   ഒരു കത്തെഴുതി. തന്നെ വിവാഹം ചെയ്യാനായി മഠം ഉപേക്ഷിക്കുമോ എന്ന ചോദ്യമായിരുന്നു കത്തിന്റെ ഉള്ളടക്കം. 'എനിക്കാദ്യം ഞെട്ടലായിരുന്നു. തല മറച്ചിരുന്നതിനാൽ അദ്ദേഹം എന്റെ തലമുടിയുടെ നിറം ഏതാണെന്ന് പോലും അറിഞ്ഞിരുന്നില്ല. എന്നെ കുറിച്ച് ഒന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നു. എന്റെ ശരിക്കുള്ള പേരെന്താണ് എന്ന് പോലും അറിയില്ലായിരുന്നു.' -എന്ന് ലിസ പറയുന്നു.

ഈ കത്ത് ലഭിച്ച ശേഷമാണ് തന്റെ പ്രണയത്തെ കുറിച്ച് ലിസ  മഠത്തിലെ സുപ്പീരിയറിനോട് പറയുന്നത്. എന്നാൽ, മേരിയുടെ  തീരുമാനത്തിൽ അവർ ഒട്ടും സന്തുഷ്ടരായിരുന്നില്ല. എതിർപ്പുകളെ അവഗണിച്ച് ഒരു ദിവസം മേരി ഒരു ബ്രഷ് മാത്രം ബാഗിലിട്ട്  മഠം വിട്ട് ഇറങ്ങുകയായിരുന്നു.  പിന്നീടൊരിക്കലും സിസ്റ്റർ മേരി എലിസബത്തായി താൻ മഠത്തിലേക്ക് തിരികെ പോയിട്ടില്ല എന്നാണ് ലിസ പറയുന്നത്.
അന്ന് റോബർട്ടിനെ കാണാൻ റോഡിലുടെ നടക്കുമ്പോൾ നല്ല മഴയായിരുന്നു, ഹെഡ്‍ലൈറ്റ് വെളിച്ചത്തോടെ വണ്ടികൾ എന്റെ നേരെ വരുന്നുണ്ടായിരുന്നു ആ നിമിഷം ജീവിതം അവസാനിപ്പിച്ചാലോ എന്ന് തോന്നിയതിനെക്കുറിച്ചും ലിസ പറഞ്ഞു.

''അവളെ കണ്ടപ്പോൾ എന്റെ ഹൃദയം നിലച്ചുപോയെന്നും കാരണം ആ നിമിഷം എനിക്ക് മനസിലാക്കി  ഞാൻ ഇനി  പൂർണ്ണമായും ലിസയ്ക്ക് വേണ്ടിയാണു ജീവിക്കേണ്ടതെന്ന്, പക്ഷേ ഞങ്ങൾ അതിന് പ്രായോഗികമായി തയ്യാറല്ലെന്ന് എനിക്കറിയാമായിരുന്നു'' എന്ന് റോബർട്ട് പറഞ്ഞു.

 നിലവിൽ, നോർത്ത് യോർക്ക്ഷയറിലെ ഹ്യൂറ്റോൺ റബ്ഡിയിലെ വീട്ടിൽ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് റോബർട്ടും ലിസയും. സന്യസ്ഥ ജീവിതത്തിൽ നിന്നു0 പെട്ടന്നുള്ള മാറ്റം ഇരുവർക്കും ആദ്യം പ്രയാസമേറിയതായിരുന്നു. എന്നാൽ ഇന്ന് തങ്ങളുടെ തീരുമാനം ശരിയായിരുന്നു എന്ന തിരിച്ചറിവുണ്ടെന്നും ഇരുവരും പറയുന്നു. 

ഹ്യൂറ്റോനിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കൗൺസിലറായി ജോലി ചെയ്യുകയാണ് ലിസ. പ്രദേശത്തെ ഒരു ചെറിയ പള്ളിയിൽ പുരോഹിതനാണ് റോബർട്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News