Israel: ഇസ്രയേലിനെ നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; മുൾമുനയിൽ പശ്ചിമേഷ്യ

Israel Iran War:  രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചതായും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു. 

Written by - Zee Malayalam News Desk | Last Updated : Apr 14, 2024, 08:36 AM IST
  • സ്ഥിതിഗതികൾ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. ഇസ്രയേലിന് പൂർണ്ണ പിന്തുണ നൽകുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ വ്യക്തമാക്കി.
  • സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ ഇറാൻ കോൺസുലേറ്റിന്റെ നേരെ ഏപ്രിൽ ഒന്നിന് നടന്ന ആക്രമണത്തിൽ ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥർ അടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു.
Israel: ഇസ്രയേലിനെ നേരെ  ഇറാന്റെ ഡ്രോൺ ആക്രമണം; മുൾമുനയിൽ പശ്ചിമേഷ്യ

 ഇസ്രയേലിന് നേരെ ട്രോണുകളും മിസൈലുകളും തൊടുത്തു വിട്ട് ഇറാൻ. സംഘർഷസാധ്യത കണക്കിലെടുത്ത് ഇസ്രയേലിലെ വിമാനത്താവളങ്ങളും സ്കൂളുകളും അടച്ചു. രാജ്യം അതീവ ജാഗ്രതയിൽ ആണെന്നും എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നതായും ഇസ്രയേൽ വ്യക്തമാക്കി. രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചതായും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു. രാജ്യം ഏത് ആക്രമണത്തെയും നേരിടാൻ സജ്ജമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

ALSO READ: എന്താണ് അന്ന് നിയോസ് തടാകത്തിലുണ്ടായത്? മരണങ്ങളുടെ പിന്നിലെ കാരണമെന്ത്?

സ്ഥിതിഗതികൾ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. ഇസ്രയേലിന് പൂർണ്ണ പിന്തുണ നൽകുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ വ്യക്തമാക്കി. സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ ഇറാൻ കോൺസുലേറ്റിന്റെ നേരെ ഏപ്രിൽ ഒന്നിന് നടന്ന ആക്രമണത്തിൽ ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥർ അടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നിൽ ഇസ്രയെലാണെന്നും പകരം വീട്ടുമെന്നും ഇറാൻ നേരത്തെ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News