Iran Israel conflict: ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം

Iran Attacks Israel: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ സുരക്ഷയേയും സ്ഥിരതയേയും ബാധിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങളെന്നും വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 14, 2024, 10:09 PM IST
  • ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു
  • ഇതിന് പകരം കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകി
Iran Israel conflict: ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം

ടെഹ്റാൻ: ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോ​ഗിച്ചാണ് ആക്രമണം നടത്തിയത്. ഇറാനിൽ നിന്നും സഖ്യ രാജ്യങ്ങളിൽ നിന്നുമാണ് ഇസ്രയേലിന് നേരെ ഡ്രോൺ ആക്രമണം നടത്തിയത്. ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഇതിന് പകരം കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകി.

അതേസമയം, ഇറാൻ-ഇസ്രയേൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാ​ഗ്രത നിർദേശം നൽകി. ഇസ്രയേലിലുള്ള ഇന്ത്യക്കാരോട് എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി ഫോം നൽകിയിട്ടുണ്ട്. ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി.

പശ്ചിമേഷ്യയിലെ സ്ഥിതി​ഗതികൾ നിരീക്ഷിച്ച് വരികയാണെന്നും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങൾ മേഖലയിലെ സുരക്ഷയേയും സ്ഥിരതയേയും ബാധിക്കുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചു. അക്രമത്തിന്റെ പാത സ്വീകരിക്കരുതെന്നും സംഘർഷം അവസാനിപ്പിച്ച് സംയമനത്തോടെ നയതന്ത്ര ചർച്ചകൾക്ക് സാഹചര്യം ഒരുക്കണമെന്നും ഇന്ത്യ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ALSO READ: സിഡ്നിയിലെ ഷോപ്പിങ് മാളിലുണ്ടായ കത്തിയാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു; അക്രമിയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി

ഇറാന്റെ ആക്രമണത്തെ നേരിടാൻ തയ്യാറാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇറാന്റെ ആക്രമണത്തിൽ ഒരു പത്തുവയസുകാരന് പരിക്കേറ്റതായും ഇസ്രയേൽ സ്ഥിരീകരിച്ചു. ആക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ ഇസ്രയേലിലെ സ്കൂളുകൾ എല്ലാം അടച്ചു. ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം ആസന്നമായ സാഹചര്യമാണ് നിലവിലുള്ളത്.

ജോർദാനും ലബനനും ഇറാഖും വ്യോമമേഖല അടച്ചു. ഇസ്രയേൽ വ്യോമമേഖലയും വിമാനത്താവളവും അടച്ചിരിക്കുകയാണ്. അതേസമയം, പശ്ചിമേഷ്യയിലെ സ്ഥിതി​ഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News