Indonesia Volcano : ഇന്തോനേഷ്യയിൽ അഗ്നിപർവ്വത വിസ്ഫോടനം; 13 മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ജാവ ദ്വീപിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ് സെമേരു. ശനിയാഴ്ചയോടെയാണ് സെമെരു പുകയാൻ ആരംഭിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Dec 5, 2021, 09:54 AM IST
  • അഗ്നി പർവ്വത വിസ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് കുടുങ്ങിയ 10 പേരെ രക്ഷപ്പെടുത്തി.
  • ഇന്തോനേഷ്യയിലെ സെമെരു അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്.
  • പ്രദേശത്ത് കുടുങ്ങിയവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
  • ജാവ ദ്വീപിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ് സെമേരു. ശനിയാഴ്ചയോടെയാണ് സെമെരു പുകയാൻ ആരംഭിച്ചത്.
Indonesia Volcano : ഇന്തോനേഷ്യയിൽ അഗ്നിപർവ്വത വിസ്ഫോടനം; 13 മരണം; രക്ഷാപ്രവർത്തനം തുടരുന്നു

Lumajang, Indonesia:  ഇന്തോനേഷ്യയിൽ (Indonesia) അഗ്നിപർവ്വത വിസ്ഫോടനത്തെ (VOlcano Eruption) തുടർന്ന് 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഗ്നി പർവ്വത വിസ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് കുടുങ്ങിയ 10 പേരെ രക്ഷപ്പെടുത്തി.  ഇന്തോനേഷ്യയിലെ സെമെരു അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. പ്രദേശത്ത് കുടുങ്ങിയവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. 

ജാവ ദ്വീപിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ് സെമേരു. ശനിയാഴ്ചയോടെയാണ് സെമെരു പുകയാൻ ആരംഭിച്ചത്. തുടർന്ന് കിഴക്കൻ ജാവ പ്രവിശ്യയിലെ സമീപ ഗ്രാമങ്ങളിൽ പുക കൊണ്ട് മൂടുകയും ചെയ്തിരുന്നു. അഗ്നിപർവ്വതം പുകയാൻ ആരംഭിച്ചതിനെ തുടർന്ന് ആളുകൾ പരിഭ്രാന്തരാകുകയും, സുരക്ഷിത സ്ഥാനത്തേക്ക് മാറുകയും ചെയ്തു.

ALSO READ: US school shooting| അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ 3 മരണം; 15 വയസുകാരന്‍ കസ്റ്റഡിയിൽ

ലുമാജാങ്ങിലെ രണ്ട് പ്രദേശങ്ങളെ മലംഗ് നഗരവുമായി ബന്ധിപ്പിക്കുന്ന പാലം അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് തകർന്നതായി അധികൃതർ പറഞ്ഞു. കൂടാതെ  നിരവധി കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. വൻ നാശനഷ്ടമാണ് അഗ്നി പർവ്വത വിസ്ഫോടനത്തെ തുടർന്ന് ഇന്തോനേഷ്യയിൽ ഉണ്ടായിരിക്കുന്നത്.

ALSO READ: Kerala Girl Shot Dead US | മലയാളി വിദ്യാർഥിനി യുഎസിൽ ഉറങ്ങി കിടക്കുമ്പോൾ വെടിയേറ്റ് മരിച്ചു, ഒരു മാസത്തിനിടെ അമേരിക്കയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി

ബിഎൻപിബി ഉദ്യോഗസ്ഥൻ അബ്ദുൾ മുഹരി നൽകിയ വിവരങ്ങൾ അനുസരിച്ച് സ്‌ഫോടനത്തെ തുടർന്ന് 13 പേർ മരണപ്പെട്ടു. ഇതിൽ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് ഗർഭിണികൾ ഉൾപ്പെടെ തൊണ്ണൂറ്റിയെട്ട് പേർക്ക് പരിക്കേറ്റതായും 902 പേരെ മാറ്റിപ്പാർപ്പിച്ചതായും  അബ്ദുൾ മുഹരി പറഞ്ഞു.

ALSO READ: Sputnik V | സ്പുട്നിക് വി ഒമിക്രോൺ വാരിയന്റിനെ പ്രതിരോധിക്കുമെന്ന് ​ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട്

35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബിഎൻപിബി അറിയിച്ചു. അതേസമയം 41 പേർക്ക് പൊള്ളലേറ്റതായി ലുമാജാംഗിന്റെ ഡെപ്യൂട്ടി ഹെഡ് പറഞ്ഞു. സെമെരു അഗ്നിപർവ്വതം, ഇന്തോനേഷ്യയിലെ 130 സജീവ അഗ്നി പർവ്വതങ്ങളിൽ ഒന്നാണ്. ഇത് ജനുവരിയിലും പൊട്ടി തെറിച്ചെങ്കിലും അപകടങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News