Indonesia Fire: ഇന്തോനേഷ്യയിൽ ഇന്ധന സംഭരണ ​​ഡിപ്പോയിൽ വൻ തീപിടിത്തം; 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Indonesia Oil Storage Depot Fire: പൊതുമേഖലാ എണ്ണ-വാതക കമ്പനിയായ പെർട്ടമിനയുടെ കീഴിലുള്ള പ്ലംപാങ് ഇന്ധന സംഭരണ ​​കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. സമീപപ്രദേശങ്ങളിലേക്ക് തീ പടർന്നതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് മാറ്റി.

Last Updated : Mar 4, 2023, 09:25 AM IST
  • വടക്കൻ ജക്കാർത്തയിലെ തനഹ് മെറയ്ക്ക് സമീപം ജനസാന്ദ്രതയുള്ള പ്രദേശത്തിന് സമീപമാണ് ഇന്ധന സംഭരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
  • ഇന്തോനേഷ്യയുടെ ഇന്ധന ആവശ്യത്തിന്റെ 25 ശതമാനം ഈ സംഭരണ കേന്ദ്രത്തിൽ നിന്നാണ് വിതരണം ചെയ്യുന്നത്
  • 260 അഗ്നിശമന സേനാംഗങ്ങളും 52 ഫയർ എഞ്ചിനുകളും സമീപ പ്രദേശങ്ങളിൽ തീയണയ്ക്കാൻ ശ്രമം തുടരുകയാണെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു
Indonesia Fire: ഇന്തോനേഷ്യയിൽ ഇന്ധന സംഭരണ ​​ഡിപ്പോയിൽ വൻ തീപിടിത്തം; 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ജക്കാർത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ ഇന്ധന സംഭരണ ​​ഡിപ്പോയിൽ വൻ തീപിടിത്തം. 17 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സമീപപ്രദേശങ്ങളിലേക്ക് തീ പടർന്നതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് മാറ്റി. പൊതുമേഖലാ എണ്ണ-വാതക കമ്പനിയായ പെർട്ടമിനയുടെ കീഴിലുള്ള പ്ലംപാങ് ഇന്ധന സംഭരണ ​​കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്.

ഗജ മാഡ യൂണിവേഴ്‌സിറ്റിയിലെ എനർജി അനലിസ്റ്റായ ഫഹ്മി റാഡി, ജനവാസ മേഖലയ്ക്ക് അടുത്ത് നിന്ന് ഡിപ്പോ ഉടൻ മാറ്റണമെന്ന് പെർട്ടമിനയോടും സർക്കാരിനോടും ആവശ്യപ്പെട്ടു. "അന്താരാഷ്ട്ര നിലവാരമുള്ള സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാതെ പെർട്ടമിന അശ്രദ്ധ കാണിക്കുന്നു," അദ്ദേഹം പറഞ്ഞു.

2014-ലെ തീപിടിത്തത്തിന് ശേഷം ഇത്തരമൊരു സംവിധാനം ഏർപ്പെടുത്താനുള്ള ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഭാവിയിൽ തീപിടിത്തം ഉണ്ടാകാതിരിക്കാൻ പതിവായി പരിശോധനകൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. "പെർട്ടമിനയുടെ ഡയറക്ടർ ബോർഡ് ഈ മാരകമായ തീപിടിത്തത്തിന് ഉത്തരവാദികളായിരിക്കുകയും ഉടൻ തന്നെ പിരിച്ചുവിടുകയും വേണം," റാഡി പറഞ്ഞു.

ALSO READ: അട്ടപ്പാടിയിലും തൃശൂരും വനമേഖലയിൽ കാട്ടുതീ പടരുന്നു

വടക്കൻ ജക്കാർത്തയിലെ തനഹ് മെറയ്ക്ക് സമീപം ജനസാന്ദ്രതയുള്ള പ്രദേശത്തിന് സമീപമാണ് ഇന്ധന സംഭരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇന്തോനേഷ്യയുടെ ഇന്ധന ആവശ്യത്തിന്റെ 25 ശതമാനം ഈ സംഭരണ കേന്ദ്രത്തിൽ നിന്നാണ് വിതരണം ചെയ്യുന്നത്. 260 അഗ്നിശമന സേനാംഗങ്ങളും 52 ഫയർ എഞ്ചിനുകളും സമീപ പ്രദേശങ്ങളിൽ തീയണയ്ക്കാൻ ശ്രമം തുടരുകയാണെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.

പൈപ്പ് ലൈൻ പൊട്ടിയതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പെർട്ടമിന ഏരിയ മാനേജർ എക്കോ ക്രിസ്റ്റിയവാൻ പറഞ്ഞു. തീപിടിത്തം രാജ്യത്തെ ഇന്ധന വിതരണത്തെ തടസ്സപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. പല സർക്കാർ ഓഫീസുകളിലും സ്‌പോർട്‌സ് സ്‌റ്റേഡിയത്തിലുമായി അറന്നൂറോളം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി ജക്കാർത്ത ഗവർണർ ഹെരു ബുഡി ഹാർട്ടോനോ പറഞ്ഞു.

രണ്ട് കുട്ടികളടക്കം 17 പേരെങ്കിലും മരിച്ചതായും 50 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ചിലരുടെ പരിക്ക് ​ഗുരുതരമാണെന്നും ജക്കാർത്തയിലെ ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്‌മെന്റ് മേധാവി സത്രിയാഡി ഗുണവൻ പറഞ്ഞു. പ്ലംപാങ് ഇന്ധന ഡിപ്പോയിലുണ്ടായ രണ്ടാമത്തെ വലിയ തീപിടിത്തമാണ് വെള്ളിയാഴ്ചയുണ്ടായ തീപിടിത്തം. 2014ൽ സമീപത്തെ നാൽപ്പതോളം വീടുകളിൽ തീപിടിത്തമുണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ALSO READ: Fire accident: തൃശൂര്‍ കുട്ടനല്ലൂരിലെ കാര്‍ ഷോറൂമില്‍ വന്‍ തീ പിടിത്തം; തീപടർന്നത് സർവീസ് സെന്ററിൽ നിന്ന്

തുറമുഖ നഗരമായ ബാലിക്പാപ്പനിൽ 2018ൽ ഉണ്ടായ എണ്ണ ചോർച്ചയിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകളുടെ ആരോ​ഗ്യത്തെ ​ഗുരുതരമായി ബാധിക്കുകയും ചെയ്തു. പെർട്ടമിന ക്രൂഡ് ഓയിൽ കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുന്ന പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് എണ്ണ ചോർച്ച ഉണ്ടായത്.

2021 മാർച്ചിൽ, ജാവയിലെ പ്രധാന ദ്വീപിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയിലെ സിലാകാപ് ഗ്യാസോലിൻ സംഭരണ ​​കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് 20 പേർക്ക് പരിക്കേൽക്കുകയും സമീപത്തെ 80 പ്രദേശവാസികളെ ഒഴിപ്പിക്കുകയും  ചെയ്തു.

പ്രതിദിനം 2,70,000 ബാരൽ സംസ്കരണ ശേഷിയുള്ള ആറ് പെർട്ടമിന റിഫൈനറികളിൽ ഒന്നാണ് സിലാകാപ്. എട്ട് മാസങ്ങൾക്ക് ശേഷം, പടിഞ്ഞാറൻ ജാവ പ്രവിശ്യയിലെ പെർട്ടമിന ബലോംഗൻ റിഫൈനറിയിൽ തീപിടുത്തത്തെ തുടർന്ന് 900-ലധികം ആളുകളെ ഒഴിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News