ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യ ചൈന സൈനികർ ഏറ്റുമുട്ടിയതായി റിപ്പോർട്ട്.ഡിസംബർ 9 ന് നടന്ന ഏറ്റുമുട്ടലിൽ "ഇരുവശത്തുമുള്ള സൈനീകർക്ക് പരിക്കേൽക്കുകയും ഇരുവിഭാഗവും "ഉടൻതന്നെ പ്രദേശത്തുനിന്നും പിരിഞ്ഞുപോവുകയും ചെയ്തു", വൃത്തങ്ങൾ പറഞ്ഞു.
അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിലായിരുന്നു ഏറ്റുമുട്ടൽ. കിഴക്കൻ ലഡാക്കിൽ നടന്ന ഏറ്റുമുട്ടലിനുശേഷം റിപ്പോർട്ട് ചെയ്യുന്ന ആദ്യ സംഭവമാണിത്.2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യുവരിച്ചത്.
സൈനിക കമാൻഡർമാർ തമ്മിലുള്ള ഒന്നിലധികം കൂടിക്കാഴ്ചകൾക്ക് ശേഷം, ലഡാക്കിലെ ഗോഗ്ര-ഹോട്ട് സ്പ്രിംഗ്സ് ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ നിന്ന് ഇന്ത്യൻ, ചൈനീസ് സൈനികർ പിൻവാങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...