Covid Vaccine നിര്‍മാണത്തില്‍ പ്രധാന പങ്ക് വഹിക്കാൻ ഇന്ത്യയ്ക്കാകും: ബില്‍ ഗേറ്റ്‌സ്

മുൻനിര വാക്സിൻ നിർമ്മാതാവെന്ന നിലയിൽ ലോകം ഇന്ത്യയെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.     

Last Updated : Sep 15, 2020, 06:03 PM IST
    • മുൻനിര വാക്സിൻ നിർമ്മാതാവെന്ന നിലയിൽ ലോകം ഇന്ത്യയെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
    • സുരക്ഷിതവും ഫലപ്രദവുമായ ഒ വാക്സിൻ എത്രയും പെട്ടെന്ന് ഇന്ത്യയിൽ നിന്നും പുറത്തിറങ്ങുന്നത് കാണാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Covid Vaccine നിര്‍മാണത്തില്‍ പ്രധാന പങ്ക് വഹിക്കാൻ ഇന്ത്യയ്ക്കാകും: ബില്‍ ഗേറ്റ്‌സ്

ന്യുഡൽഹി:  കോവിഡ് വാക്സിന്റെ (Covid19 Vaccine) നിര്‍മാണത്തില്‍ പ്രധാന പങ്ക് വഹിക്കാൻ ഇന്ത്യയ്ക്കാകുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്‌സ്.  ഇന്ത്യ മുൻനിര വാക്സിൻ നിർമാതാവാണെന്നും അതുകൊണ്ടുതന്നെ കൊറോണ (covid19) വാക്സിൻ നിർമ്മിക്കുന്നതിൽ ഇന്ത്യൻ സഹകരണം ആവശ്യമാണെന്നും ബിൽ ഗേറ്റ്സ് (Bill Gates) പറഞ്ഞു. 

Also read: കോവിഡ് പ്രതിരോധം; ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അഭിനന്ദിച്ചതായി ട്രംപ്...!!

മുൻനിര വാക്സിൻ നിർമ്മാതാവെന്ന നിലയിൽ ലോകം ഇന്ത്യയെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.   മാത്രമല്ല സുരക്ഷിതവും ഫലപ്രദവുമായ കോവിഡ് വാക്സിൻ എത്രയും പെട്ടെന്ന് ഇന്ത്യയിൽ നിന്നും പുറത്തിറങ്ങുന്നത് കാണാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Also read: COVID വാക്‌സിനായുള്ള കാത്തിരുപ്പ് നീളും, പരീക്ഷണ൦ നിര്‍ത്തിവെച്ച് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴിസിറ്റി..!!

കോവിഡ് വാക്സിനുകൾ പലതും അവസാനഘട്ടത്തിലായതിനാൽ  അടുത്ത വർഷം ആദ്യപാദത്തിൽ ഇതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

Trending News