അമേരിക്കയില്‍ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു.
മൈക്രോസോഫ്റ്റ് (Microsoft) ഉടമ ബില്‍ ഗേറ്റ്സ് (Bill Gates) , മുന്‍ അമേരിക്ക(America)ന്‍ പ്രസിഡന്‍റ് ബറാക് ഒബാമ (Barack Obama), പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ (Joe Biden) , ടെസ്ല ഉടമ എലോണ്‍ മസ്ക് (Elon Musk) എന്നിവരുടെ ട്വിറ്റര്‍ (Twitter) അക്കൗണ്ടുകളാണ് ഹാക്ക് ചെയ്തത്.
ഫെയ്സ്ബുക്ക് ഉൾപ്പെടെ 89 ആപ്പുകൾ നീക്കം ചെയ്യാൻ ജവാൻമാർക്ക് നിർദ്ദേശം
ഇവര്‍ക്ക് പുറമേ ആമസോണ്‍ (amazon) മേധാവി ജെഫ് ബെസോസ് (Jeff Bezos), ആപ്പിള്‍ (Apple), ഊബര്‍ (Uber), കിം കാര്‍ദാഷിയാന്‍ (Kim Kardashian) എന്നീ അക്കൗണ്ടുകളും ഹാക്ക് ചെയ്തു. ഹാക്ക് ചെയ്തതിന് പിന്നാലെ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന്‍ (bitcoin) ആവശ്യപ്പെട്ടുള്ള സന്ദേശവും ഇവരുടെ അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെട്ടു. ഹാക്ക് ചെയ്ത അക്കൗണ്ടുകളില്‍ നിന്നും ആധികാരികത ഉറപ്പാക്കുന്ന നീല ടിക്ക് മാര്‍ക്കും അപ്രത്യക്ഷമായി.
മാസ്ക് ധരിക്കാമെങ്കിൽ എഡിറ്റ് ബട്ടൺ തരാം; ട്വിറ്റർ
അക്കൗണ്ടുകളുടെ പാസ്വേര്‍ഡ് മാറ്റാനുള്ള ശ്രമ൦ പരാജയപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സംഭവം പരിശോധിച്ച് വരികയാണെന്നും പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ട്വിറ്റര്‍ വ്യക്തമാക്കി. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് അക്കൗണ്ടുകളില്‍ തത്കാലം ട്വീറ്റ് ചെയ്യാനാകില്ലെന്ന് ട്വിറ്റര്‍ അറിയിച്ചു.