കോവിഡ് മഹാമാരിയുടെ ദുരിതങ്ങളിൽ നിന്നും ലോകം കരകയറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭീകരത സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്നും പല രാജ്യങ്ങളും ഇപ്പോഴും കരകയറിയിട്ടില്ല. അതിനിടയിൽ ഇപ്പോൾ ഇതാ മറ്റൊരു പകർച്ചവ്യാധി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. കോവിഡിനേക്കാൾ നൂറുമടങ്ങ് ഭീകരമായ പകർച്ചവ്യാധിയാണ് ഇതെന്നാണ് വിദഗ്ധർ നൽകുന്ന സൂചന.
H5N1 എന്ന പക്ഷിപ്പനിയുടെ വകഭേദമാണ് ഈ വൈറസ്. മൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ ബാധിക്കുമെന്നുള്ളതാണ് ഈ വൈറസ് വകഭേദത്തിന്റെ പ്രത്യേകത. ഇത് സ്ഥിരീകരിക്കുന്ന പകുതിപേരും മരണപ്പെടുമെന്നുള്ളതാണ് ഇതിന്റെ ഭീകരത വർദ്ധിപ്പിക്കുന്ന മറ്റൊരു യാഥാർത്ഥ്യം. ഇതാദ്യമായി ഈ ലോകത്തിൽ രൂപപ്പെട്ട ഒരു വൈറസ് അല്ല. ഇതിനോടകം തന്നെ പല സ്സ്തനികളിലും സാന്നിധ്യം അറിയിച്ച, പല ജീവികളിലും ബാധിച്ചു കൊണ്ടിരിക്കുന്നതാണ് ഈ വൈറസെന്ന് പക്ഷിപ്പനി ഗവേഷകൻ ഡോക്ടർ സുരേഷ് കുച്ചിപ്പുടി വ്യക്തമാക്കുന്നു.
കോവിഡിനേക്കാൾ നൂറുമടങ്ങ് പകർച്ച ശേഷിയും, ബാധിക്കുന്നവരിൽ അപകടകരമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഈ വൈറസ് എന്ന് ഫാർമസ്യുട്ടിക്കൽ ഇൻഡസ്ട്രി കൺസൾട്ടന്റ് ജോൺ ഫുൾട്ടൻ പറഞ്ഞു. 2003 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ H5N1 ബാധിക്കപ്പെട്ട നൂറിൽ 50 പേരും മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.
ലോകാരോഗ്യ സംഘടന നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം 887 കേസുകളിൽ 462 പേരും മരണത്തിന് കീഴടങ്ങി.ഇൻഫ്ലുവൻസ എ യുടെ ഉപവകഭേദമാണ് H5N1. പക്ഷികളിലാണ് ഈ വൈറസ് ബാധിക്കുന്നതെങ്കിലും മനുഷ്യ അടക്കമുള്ള സസ്തനികളിൽ ഈ വൈറസ് കടന്നു കൂടിയാൽ മരണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.