ലോകത്ത് കോവിഡ് (Covid 19) രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 3 മില്യൺ കടന്നു. ലോകത്തെമ്പാടും കോവിഡ് രോഗബാധ അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മരണനിരക്ക് 3 മില്യൺ കടന്നത്. ഇപ്പോൾ എല്ലാ രാജ്യങ്ങളിലും വാക്‌സിനേഷൻ കുടിവെയ്പുകൾ എടുക്കുകയും ഇനിയും രോഗബാധ കൂടാതിരിക്കാനുള്ള പ്രതിരോധ നടപടികളും സ്വീകരിച്ച് വരികയുമാണ്. ഇപ്പോൾ കോവിഡ് 19 വൈറസിന്റെ വകഭേദങ്ങൾ മൂലമുണ്ടാകുന്ന രോഗബാധയും രൂക്ഷമാകുന്നുണ്ട്.
ഒരു വർഷം കൊണ്ട് കോവിഡ് രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 2 മില്യൺ മാത്രമായിരുന്നു. എന്നാൽ മൂന്ന് മാസം കൊണ്ടാണ് ആ കണക്ക് 3 മില്യണിൽ എത്തി നിൽക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (USA) , ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വൻ തോതിൽ വർദ്ധിച്ച് വരികയാണ്.
ALSO READ: Covid Updates: 24 മണിക്കൂറിനിടെ 1.15 ലക്ഷം കേസുകൾ; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്
യുണൈറ്റഡ് കിങ്ഡമിലും സൗത്ത് ആഫ്രിക്കയിലും (South Africa) കണ്ടെത്തിയ പുതിയ കോവിഡ് വകഭേദങ്ങളാണ് കോവിഡ് രോഗബാധ വീണ്ടും ഉയരാൻ കാരണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ കരുതുന്നത്. അത് കൂടാതെ ലോക് ഡൗൺ, മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ മൂലമുണ്ടാകുന്ന തിരക്കും കോവിഡ് രോഗബാധ ഉണ്ടാകാൻ കാരണമാകും.
ALSO READ: Indian COVID Varriant യുഎസിലും റിപ്പോര്‍ട്ട് ചെയ്തു
ഇപ്പോൾ കോവിഡ് മൂലമുള്ള മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് ബ്രസീലിലാണ്. ലോകത്ത് കോവിഡ് മൂലമുണ്ടാകുന്ന 4 മരണങ്ങളിൽ ഒന്ന് ബ്രസീലിൽ (Brazil) നിന്ന് ആണെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രസീലിലെ സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനാ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്തിട്ടുണ്ട്. ഇപ്പോൾ രാജ്യത്തെ 90% ഐസിയു ബെഡുകളിലും രോഗികളുണ്ട്.
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ സ്ഥിരീകരിച്ചത് 1,15,736 പേർക്കാണ്. ഇതോടെ രാജ്യത്ത് ആകെ കൊറോണ ബാധിച്ചവരുടെ എണ്ണം 1,28,01,785 ആയി. ഇതിൽ 1,17,92,135 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. കൊറോണ (Coronavirus) നിയന്ത്രണത്തിൽ ചില സംസ്ഥാനങ്ങൾക്ക് പറ്റിയ വീഴ്ചയാണ് വീണ്ടും രോഗബാധിതരുടെ എണ്ണം ഉയരാൻ കാരണമായത്. കഴിഞ്ഞ ദിവസം 59,856 പേർ രോഗം ഭേദമായി ആശുപത്രിവിട്ടിട്ടുണ്ട്. ഇതോടെ നിലവിൽ 8,43,473 പേരാണ് വിവിധയിടങ്ങളിലായി ഇനി ചികിത്സയിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...