ആ​ഗോളതലത്തിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നുവെന്ന് ലോകാരോ​ഗ്യ സംഘടന

ഏറ്റവും കൂടുതൽ പുതിയ COVID-19 കേസുകൾ റഷ്യയിലാണ്. 

Written by - Zee Malayalam News Desk | Last Updated : Feb 17, 2022, 07:04 AM IST
  • വെസ്റ്റേൺ പസഫിക്കിൽ മാത്രമാണ് പുതിയ പ്രതിവാര കേസുകളുടെ വർദ്ധനവ് റിപ്പോർട്ട് ചെയ്യുന്നത്.
  • ഏകദേശം 19% വർദ്ധനവാണ് ഇവിടെ റിപ്പോർട്ട് ചെയ്യുന്നത്.
  • തെക്കുകിഴക്കൻ ഏഷ്യയിൽ കേസുകളിൽ ഏകദേശം 37% കുറവ് റിപ്പോർട്ട് ചെയ്തു.
ആ​ഗോളതലത്തിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നുവെന്ന് ലോകാരോ​ഗ്യ സംഘടന

ആഗോളതലത്തിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണം 19% കുറഞ്ഞതായി ലോകാരോ​ഗ്യ സംഘടന. കഴിഞ്ഞയാഴ്ച ലോകമെമ്പാടും 16 ദശലക്ഷത്തിലധികം പുതിയ COVID-19 കേസുകളും 75,000 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി യുഎൻ ഹെൽത്ത് ഏജൻസി വ്യക്തമാക്കി. 

വെസ്റ്റേൺ പസഫിക്കിൽ മാത്രമാണ് പുതിയ പ്രതിവാര കേസുകളുടെ വർദ്ധനവ് റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 19% വർദ്ധനവാണ് ഇവിടെ റിപ്പോർട്ട് ചെയ്യുന്നത്. തെക്കുകിഴക്കൻ ഏഷ്യയിൽ കേസുകളിൽ ഏകദേശം 37% കുറവ് റിപ്പോർട്ട് ചെയ്തു. കൊവിഡ് മരണങ്ങളുടെ എണ്ണം മിഡിൽ ഈസ്റ്റിൽ 38% ഉം പടിഞ്ഞാറൻ പസഫിക്കിൽ ഏകദേശം മൂന്നിലൊന്നായി വർദ്ധിച്ചു.

Also Read: Karnataka Covid | അതിർത്തികളിൽ കർശന പരിശോധന തുടരും, നിയന്ത്രണങ്ങൾ 28 വരെ നീട്ടി കർണാടക

 

ഏറ്റവും കൂടുതൽ പുതിയ COVID-19 കേസുകൾ റഷ്യയിലാണ്. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് കിഴക്കൻ യൂറോപ്പിലെയും മറ്റിടങ്ങളിലെയും കേസുകൾ ഇരട്ടിയായി. ആൽഫ, ബീറ്റ, ഡെൽറ്റ എന്നിവയുൾപ്പെടെ വകഭേദങ്ങൾ ആഗോളതലത്തിൽ കുറയുന്നത് തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. കഴിഞ്ഞ ആഴ്‌ച അപ്‌ലോഡ് ചെയ്‌ത 400,000-ലധികം COVID-19 വൈറസ് സീക്വൻസുകളിൽ 98%-ലധികവും ഒമിക്രോണാണ്.

Also Read: Indian Railway | ഇനി എല്ലാം വീട്ടിലെത്തിക്കും, ഹോം ഡെലിവറി സേവനത്തിന് ഒരുങ്ങി ഇന്ത്യൻ റെയിൽവേ

 

ഒമിക്രോണിന്റെ BA.2 പതിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്ക, ഡെന്മാർക്ക്, യുകെ എന്നിവിടങ്ങളിൽ അതിന്റെ വ്യാപനം വർദ്ധിച്ചിട്ടുണ്ടെന്നും WHO വ്യക്തമാക്കി. എന്നിരുന്നാലും, ഉയർന്ന വാക്സിനേഷൻ നിരക്കുള്ള രാജ്യങ്ങളിൽ, ആശുപത്രിവാസവും മരണനിരക്കും ഗണ്യമായി വർദ്ധിച്ചിട്ടില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News