Philippines Flood : ചൈനയ്ക്ക് പിന്നാലെ ഫിലിപ്പീൻസിലും കനത്ത മഴയും വെള്ളപ്പൊക്കവും; 15000 ത്തോളം ആളുകളെ മാറ്റി പാർപ്പിച്ചു; കാലാവസ്ഥ വ്യതിയാനമെന്ന് ആശങ്ക

ആയിരകണക്കിന് ആളുകളെയാണ് ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ നിന്ന് ശനിയാഴ്ച മാറ്റിപാർപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jul 25, 2021, 11:19 AM IST
  • ആയിരകണക്കിന് ആളുകളെയാണ് ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ നിന്ന് ശനിയാഴ്ച മാറ്റിപാർപ്പിച്ചത്.
  • തലസ്ഥാന നഗരിക്കൊപ്പം സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും പ്രളയവും ഉണ്ടായത്.
  • ഏകദേശം 15000 പേരെ മനിലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചതായി ആണ് നാഷണൽ ഡിസാസ്റ്റർ ഏജൻസി പറയുന്നത്.
  • ഇവരെ വിവിധ സർക്കാർ കേന്ദ്രങ്ങളിലായി ആണ് പാർപ്പിച്ചിരിക്കുന്നത്.
Philippines Flood : ചൈനയ്ക്ക് പിന്നാലെ ഫിലിപ്പീൻസിലും കനത്ത മഴയും വെള്ളപ്പൊക്കവും; 15000 ത്തോളം ആളുകളെ മാറ്റി പാർപ്പിച്ചു; കാലാവസ്ഥ വ്യതിയാനമെന്ന് ആശങ്ക

Manila: ചൈനയ്ക്ക്  (China) പിന്നാലെ ഫിലിപ്പീൻസിലെ (Philippines) കനത്ത മഴ (Heavy Rain) രേഖപ്പെടുത്തി. ആയിരകണക്കിന് ആളുകളെയാണ് ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ നിന്ന് ശനിയാഴ്ച മാറ്റിപാർപ്പിച്ചത്. തലസ്ഥാന നഗരിക്കൊപ്പം സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും പ്രളയവും ഉണ്ടായത്. 

ഏകദേശം 15000 പേരെ മനിലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചതായി ആണ് നാഷണൽ ഡിസാസ്റ്റർ ഏജൻസി പറയുന്നത്. ഇവരെ വിവിധ സർക്കാർ കേന്ദ്രങ്ങളിലായി ആണ് പാർപ്പിച്ചിരിക്കുന്നത്. അതെ സമയം  കോവിഡ് രോഗബാധയുടെ (Covid 19) സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാനും സാധിക്കുന്നുണ്ട്.

ALSO READ: China Flood : പ്രളയത്തിൽ വലഞ്ഞ് ചൈന; 33 പേർ വെള്ളപ്പൊക്കത്തെ തുടർന്ന് മരണപ്പെട്ടു

ഫിലിപ്പീൻസിലെ തലസ്ഥാനത്ത് ഏകദേശം 13 മില്യൺ ആളുകളാണ് താമസക്കാരായി ഉള്ളത്. ഇവിടെ പ്രളയത്തെ (Flood) തുടർന്ന് വെള്ളം വളരെയധികം ഉയരുകയും, റോഡുകൾ തകരുകയും പല പ്രദേശങ്ങളും ഒറ്റപ്പെട്ട പോകുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച ഒരു ഏഷ്യൻ രാജ്യം കൂടിയായിരുന്നു ഫിലിപ്പീൻസ്.

ALSO READ: China Flood : ചൈനയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 12 പേർ മരിച്ചു; 1,00,000 പേരെ മാറ്റി പാർപ്പിച്ചു

കോവിഡ് ഡെൽറ്റ വകഭേദം പടർന്ന് പിടിക്കാൻ ആരംഭിച്ചിട്ടുള്ള സാഹചര്യത്തിൽ ഫിലിപ്പീൻസ് കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. ഇൻഡോനേഷ്യ കഴിഞ്ഞാൽ സൗത്ത്ഈസ്റ്റ് ഏഷ്യയിൽ കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച രാജ്യമാണ് ഫിലിപ്പീൻസ്. ഫിലിപ്പീൻസിൽ ആകെ 1.54 മില്യൺ ആളുകൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയും 27,131 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

ALSO READ: Oregon കാട്ടുതീ ശക്തിപ്രാപിക്കുന്നു; രണ്ടായിരത്തോളം പേരെ ഒഴിപ്പിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രളയങ്ങൾ ഉണ്ടായികൊണ്ടിരിക്കുകയാണ്. ഇത് വർഷം തന്നെ വൻ തോതിൽ ചൂടും ഉയർന്നിരുന്നു. ലോകത്തെമ്പാടുമുള്ള രാജയങ്ങളിൽ വളരെ രൂക്ഷമായ കാലാവസ്ഥയാണ് ഇപ്പോൾ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനമാണ് ഇതിന് കാരണമെന്നാണ് വിദഗ്ദ്ധർ ഭയപ്പെടുന്നത്.

കഴിഞ്ഞ മാസങ്ങളിലായി അമേരിക്കയിൽ കാനഡയിലും ഉഷ്ണ തരംഗം ഉണ്ടായിരുന്നു. അതെ സമയം തന്നെ യൂറോപ്പിലും ഇന്ത്യയിലും വൻ തോതിൽ പ്രളയവും ഉണ്ടായിരുന്നു. അത് പോലെ തന്നെ സൈബീരിയയിൽ കാട്ട്തീ പടർന്ന് പിടിച്ചതും ആഫ്രിക്കയിലും ബ്രസീലിലും കനത്ത വരൾച്ച ഉണ്ടായതും കാലാവസ്ഥ വ്യതിയാനത്തിന്റെ ഉദാഹരണങ്ങൾ ആണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News