Finland Nato Entry: ഫിൻലാൻഡ് നാറ്റോയിലേക്ക്; റഷ്യൻ അക്രമണ ഭീതി തുടരുന്നു

നാറ്റോ വികസനമാണ് യുക്രൈൻ അക്രമിക്കാൻ റഷ്യയെ പ്രേരിപ്പിച്ചത് (Finland Nato Entry:)

Written by - Zee Malayalam News Desk | Last Updated : May 13, 2022, 09:21 AM IST
  • നാറ്റോ വികസനമാണ് യുക്രൈൻ അക്രമിക്കാൻ റഷ്യയെ പ്രേരിപ്പിച്ചത്
  • യുക്രൈൻ നീക്കം രാജ്യ സുരക്ഷയെ ബാധിക്കുന്നത് കൊണ്ട് കൂടിയാണിത്
  • ഫിൻലാൻഡ് നാറ്റോ അംഗത്വ നീക്കം സജീവമാക്കിയത് റഷ്യയെ കൂടുതൽ പ്രകോപിപ്പിച്ചിരിക്കുകയാണ്
Finland Nato Entry: ഫിൻലാൻഡ്  നാറ്റോയിലേക്ക്; റഷ്യൻ അക്രമണ ഭീതി തുടരുന്നു

റഷ്യയു‍ടെ യുക്രൈൻ ആക്രമണ പശ്ചാത്തലത്തിൽ രാജ്യ സുരക്ഷ പരിഗണിച്ച് നാറ്റോയിൽ ചേരാനൊരുങ്ങി ഫിൻലാൻഡ്. നിലവിലെ ദേശീയ സുരക്ഷാ  നയത്തെക്കുറിച്ചുള്ള വിശദമായ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. നാറ്റോയിൽ അംഗത്വം എടുക്കുന്ന കാര്യം ഫിന്‍ലാൻഡ് പ്രസിഡന്‍റ് സൗലി നിസ്റ്റോയും സന്ന മരിനും സംയുക്തമായി അറിയിച്ചു. നാറ്റോ അംഗത്വത്തിന് ഉടൻ അപേക്ഷ നൽകുമെന്നും  ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.

നാറ്റോ വികസനമാണ് യുക്രൈൻ അക്രമിക്കാൻ റഷ്യയെ പ്രേരിപ്പിച്ചത്. യുക്രൈൻ നീക്കം രാജ്യ സുരക്ഷയെ ബാധിക്കുന്നത് കൊണ്ട് കൂടിയാണ്  അധിനിവേശമെന്ന് റഷ്യ പലവട്ടം ആവർത്തിച്ചിരുന്നു. യുക്രൈനെ ആക്രമിക്കാൻ തയ്യാറായ റഷ്യ തങ്ങളെയും ഏതു നിമിഷവും ആക്രമിച്ചേക്കുമെന്ന ഭീതിയിലാണ് ഇപ്പോൾ ഫിൻലാൻഡ്.  നാറ്റോ അംഗത്വത്തിന് അപേക്ഷിക്കാനുള്ള ഫിൻലാൻഡ് നീക്കത്തെ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് അഭിനന്ദിച്ചു. 

ALSO READ : ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷം; ഭരണകക്ഷി എം പിയെ മരിച്ചനിലയിൽ കണ്ടെത്തി, സ്വയം വെടിവെച്ചതെന്ന് പ്രക്ഷോഭകാരികൾ

 
 

ഫിൻലാൻഡ് നാറ്റോ അംഗത്വ നീക്കം സജീവമാക്കിയത് റഷ്യയെ കൂടുതൽ പ്രകോപിപ്പിച്ചിരിക്കുകയാണ്. കിഴക്കൻ യുക്രൈനിൽ അക്രമണം കടുപ്പിച്ചാണ് റഷ്യയുടെ മറപടി. എന്നാൽ റഷ്യ പിടിച്ചെടുത്ത ചില പ്രദേശങ്ങൾ തിരിച്ചുപിടിച്ച് യുക്രൈൻ തിരിച്ചടിച്ചു. നിലവില്‍ മുൻനിരയിലുള്ള സൈനികർക്ക് ആയുധം എത്തിക്കുന്നതും യുക്രൈൻ സൈന്യം തടഞ്ഞു. 1300 കിലോമീറ്റർ ദൂരം ഫിൻലാൻഡുമായി റഷ്യ പങ്കിടുന്നുണ്ട്.

ഫിൻലാൻഡ് നാറ്റോയുടെ ഭാഗമാവുന്നത് വൻ ഭീഷണിയാണെന്നും നടപടിയുണ്ടാവുമെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു. 
 ഫിൻലാൻഡിനു പുറമേ സ്വീഡനും നാറ്റോയിൽ അംഗമാവാനുള്ള നീക്കം സജീവമാക്കിയിട്ടുണ്ട്. നോർഡിക്ക് രാജ്യങ്ങളായ ഫിൻലാൻഡിനെയും സ്വീഡനെയും റഷ്യ അക്രമിച്ചാൽ ശക്തമായി എതിർക്കുമെന്നും സഹായമെത്തിക്കുമെന്നും  ബ്രിട്ടൻ നിലപാട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News