കരയിലെ ഏറ്റവും വേഗതയേറിയ ജീവി ചീറ്റകളെങ്കിൽ ആകാശത്തിൽ ആരാണെന്ന് ഏതാണെന്ന് അറിയാമോ. ഒരു മണിക്കൂറിൽ 389 കി.മീ വേഗത്തിൽ പറക്കുന്ന പെരിഗ്രിൻ ഫാൽക്കൻ എന്ന പ്രാപ്പിടിയൻ പക്ഷിയാണിത് . ഇര തേടുമ്പോഴാണ് ഇവയുടെ വേഗത ആകാശത്തു പറക്കുന്നതിനിടയിൽ തന്നെ പ്രാപിടിയൻമാർ ഇരയെ പിടിക്കും. അമ്പലപ്രാവുകളാണ് പ്രധാന ഇര. സസ്തനികളെ അപൂർവമായി മാത്രമെ ഇവയുടെ ഭക്ഷണമാകാറുള്ളു.
തുറസ്സായ സ്ഥലത്തോ ഉയരമുള്ള കെട്ടിടത്തിലോ ഇരുന്നാണ് ഇവ ഇരയെ നിരീക്ഷിക്കുന്നത്. ഏതാണ്ട് ഒരു കിലോമീറ്റർ അകലത്തിൽ നിന്നു കരയിലെ വസ്തുക്കളെ ഇതു തിരിച്ചറിയും. അറ്റം കൂർത്ത്, പിന്നോട്ടു വളഞ്ഞ ചിറകുകളാണ് പെരിഗ്രിന്‍ പക്ഷികളുടെ വേഗതയ്ക്ക് കാരണം. മറ്റു പക്ഷികള്‍ക്കുള്ളത് വീതി കൂടിയ ചിറക് അഗ്രങ്ങളാണ്. ചിറക് ചരിക്കും തോറും കൂടുതല്‍ വേഗത ആര്‍ജിക്കാന്‍ പെരിഗ്രനുകള്‍ക്ക് സാധിക്കും.
പ്രാപിടിയൻമാരുടെ രീതി എങ്ങിനെയെന്നാൽ ഇരകളെ കാണുമ്പോൾ ഇവ വേഗം കൂട്ടും ചിറകു പിന്നിലേക്കു തിരിച്ചു കുത്തനെ താഴേക്കു മിസൈൽ പോലെ പാഞ്ഞു വന്നു റാഞ്ചും. ആൺ പക്ഷികളെക്കാൾ വലുതാണ് പെൺപക്ഷികൾ.മിസൈല്‍ പക്ഷിയെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഇരയെ കൈപ്പിടിയില്‍ കൊരുക്കാന്‍ കഴിയുമെന്ന് മനസിലാകുന്ന നിമിഷം പെരിഗ്രിൻ വേഗത കുറയ്ക്കും.'ഫാല്‍ക്കൊനിഡെ' കുടുംബത്തില്‍പ്പെടുന്നവയാണ് ഫാല്‍ക്കണുകള്‍.അമുര്‍,ഷഹീന്‍ അഥവാ പെരിഗ്രിന്‍,ഗിര്‍,സേക്കര്‍,ബാര്‍ബറി,ലഗ്ഗര്‍,സൂട്ടി,കെസ്ട്രല്‍,മെര്‍ലിന്‍ എന്നിങ്ങനെ 60 ഇനം ഫാല്‍ക്കണുകളെ കണ്ടെത്തിയിട്ടുണ്ട്.
ഇതിൽ നാല്‍പ്പതോളം ഇനങ്ങളാണ് ആക്രമണോത്സുകരായ വേട്ടപ്പക്ഷികള്‍. അന്റാര്‍ട്ടിക്ക ഒഴികെയുള്ളയിടങ്ങളില്‍ ഇവയെ കാണാം. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോലും സഞ്ചരിക്കുന്നവയാണ് ഇവ. അമുര്‍ ഇനത്തില്‍പ്പെട്ടവയാണ് ഇവ.ഇന്ത്യയില്‍ പൊതുവെ കാണുന്നവ ഷഹീന്‍ ഇനത്തിലുള്ളതാണ്. മറ്റൊരു അതിശയം എന്താണെന്നാൽ തന്റെ ഇരട്ടിയോളം വലിപ്പമുള്ള ഹൊബാറ എന്ന പക്ഷിയെ ഇവ പറന്ന് വേട്ടയാടിപ്പിടിക്കും. ലൈംഗിക ഉത്തേജക ഔഷധമായി കണക്കാക്കുന്ന ഹൊബാറമാംസത്തിനായി അറബികള്‍ ഫാല്‍ക്കണുകളെ പരിശീലിപ്പിച്ച് വരുതിയിലാക്കി വേട്ടയാടിക്കാറുണ്ടത്രെ.
പുൽപ്രദേശങ്ങളിലും മരങ്ങളിലും വസിക്കുന്ന ഇവ ഇന്ത്യയിലേയ്ക്കും ദേശാടനം നടത്താറുണ്ട്. 47-55 സെന്റിമീറ്റർ നീളമുള്ള ഇവ സ്വയം കൂടുകെട്ടിയും മറ്റുപക്ഷികളുടെ കൂടുകൾ കയ്യേറിയും മുട്ടയിടും. നീളമുള്ളതും ഇടുങ്ങിയതുമായ ചിറകുകളുള്ള ചെറിയ ഫാൽക്കണുകളെ 'ഹോബ്ബീസ്' എന്നും, റാകിപ്പറക്കുകയും വേട്ടയാടുകയും ചെയ്യുന്ന ചിലയിനങ്ങളെ 'കെസ്ട്രൽസ്' എന്നും വിളിക്കുന്നു.
വലിയ ഫാൽക്കണുകളായ ജിർഫാൽക്കണുകൾക്ക് 65 സെന്റിമീറ്റർ നീളമുണ്ട്. എന്നാൽ കെസ്ട്രലിൽപ്പെടുന്ന സേക്കെൽസ് കെസ്ട്രലിന് 25 സെന്റിമീറ്റർ നീളം മാത്രമേയുള്ളൂ. ഹോക്ക്സുകളെയും മൂങ്ങകളെയും അപേക്ഷിച്ച് ഫാൽക്കണുകൾക്ക് ആൺ-പെൺ രൂപവ്യത്യാസവും (സെക്ഷ്വൽ ഡൈമോർഫിസം) പെൺപക്ഷികൾക്ക് ആൺപക്ഷികളെക്കാൾ വലിപ്പവും കാണപ്പെടുന്നു.ആവാസവ്യവസ്ഥയുടെ നാശം ഇവയെ ഒരുമിച്ചുകഴിയാൻ നിർബന്ധിതരാക്കുന്നുവത്രെ.
നിറത്തിലും തരത്തിലും ഇവ വ്യത്യസ്തത നിലനിർത്തുന്നു.ബ്രൗൺ കണ്ണുകളുള്ള ഫാൽക്കണുകൾ അറബ് രാജ്യക്കാർക്ക് വളരെ പ്രിയപ്പെട്ടവയാണ്. ഇവയിൽ ആൺപക്ഷിയെ 'സാക്രെട്ട്' എന്നാണ് വിളിക്കുന്നത്. വിരിഞ്ഞു പുറത്തു വന്ന കുഞ്ഞുങ്ങൾ കണ്ണു തുറക്കണമെങ്കിൽ അല്പ ദിവസം കൂടി കഴിയണം. കണ്ണുതുറന്നാലും ഇവ മാതാപിതാക്കളുടെ സംരക്ഷണയിലായിരിക്കും. സ്വതന്ത്രരായി പറന്നു പോകണമെങ്കിൽ ഏതാണ്ട് 85 ദിവസമെങ്കിലും വേണം.ഇരകൾ കൂടുതൽ ലഭിക്കുന്ന കാലത്ത് പ്രത്യൂൽപ്പാദനം നടത്തുന്ന സ്വഭാവക്കാരും കൂടിയാണിവ.130-1300 ഗ്രാം ഭാരം ഇവയ്ക്കുണ്ട്. ജീവിതകാലയളവ് 10-25 വർഷം വരെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...