Marvel "The Falcon and the Winter Soldier" Trailer റിലീസ് ചെയ്‌തു

സൂപ്പർ ബൗൾ 2021 നിടയിലാണ് ട്രെയ്‌ലർ റിലീസ് ചെയ്‌തത്‌. മാർച്ച് 19ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സീരീസ് റിലീസ് ചെയ്യുക.

Written by - Zee Malayalam News Desk | Last Updated : Feb 8, 2021, 11:39 AM IST
  • സൂപ്പർ ബൗൾ 2021 നിടയിലാണ് ട്രെയ്‌ലർ റിലീസ് ചെയ്‌തത്‌.
  • മാർച്ച് 19ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സീരീസ് റിലീസ് ചെയ്യുക
  • ആകെ 6 എപ്പിസോഡുകളാണ് സീരീസിന് ഉള്ളത്.
  • മാൽക്കം സ്പെൽമാൻ എഴുതിയ മാർവൽ സീരീസിൽ ആന്റണി മാക്കി സാം വിൽസൺ (ഫാൽക്കൺ), സെബാസ്റ്റ്യൻ സ്റ്റാൻ ബക്കി ബാർൺസ് (വിന്റർ സോൾജിയർ) എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
Marvel "The Falcon and the Winter Soldier" Trailer റിലീസ് ചെയ്‌തു

News Delhi: മാർവെൽ സീരീസ് ആയ Marvel "The Falcon and the Winter Soldier" ന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. സൂപ്പർ ബൗൾ 2021നിടയിലാണ് ട്രെയ്‌ലർ റിലീസ് ചെയ്‌തത്‌. ട്രെയ്‌ലർ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിലെത്തിച്ചിരിക്കുകയാണ്. മാർച്ച് 19ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സീരീസ് റിലീസ് ചെയ്യുക. ആകെ 6 എപ്പിസോഡുകളാണ് സീരീസിന് ഉള്ളത്.

2019 ലെ ‘അവഞ്ചേഴ്‌സ്: എൻഡ് ഗെയിമിന്" (Avenger End Game) ശേഷം സ്റ്റീവ് റോജേഴ്‌സ് തന്റെ ക്യാപ്റ്റൻ അമേരിക്കയുടെ സ്ഥാനം ഉപേക്ഷിക്കുകയും ഫാൽക്കൺ ഏറ്റെടുക്കുകയും ചെയ്യുന്നിടത് നിന്നാണ് ട്രെയ്‌ലർ (Trailer) ആരംഭിക്കുന്നത്. 

ALSO READ: Drishyam 2 Trailer: പുതിയ പ്രശ്‌നവുമായി Mohanlalന്റെ George Kutty, Amazon Primeൽ Trailer എത്തി

മാൽക്കം സ്പെൽമാൻ എഴുതിയ മാർവൽ സീരീസിൽ (Marvel Series)ആന്റണി മാക്കി സാം വിൽസൺ (ഫാൽക്കൺ), സെബാസ്റ്റ്യൻ സ്റ്റാൻ ബക്കി ബാർൺസ് (വിന്റർ സോൾജിയർ) എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.  ഇവരെ കൂടാതെ എമിലി വാൻക്യാമ്പ്, ഡാനിയൽ ബ്രൾ, വാട്ട് റസ്സൽ, നോവ മിൽസ്, കാൾ ലംബ്ലി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. 

ALSO READ: Vijay Sethupathi യുടെ ഏറ്റവും പുതിയ ചിത്രമായ Kutty Story യുടെ Trailer റിലീസ് ചെയ്തു; Gautham Menon നും സിനിമയിലെത്തുന്നുണ്ട്

2019 ലെ  ‘അവഞ്ചേഴ്‌സ്: എൻഡ് ഗെയിമിന്" ശേഷം വന്ന മാർവൽ സ്പിൻ‌ഓഫ് ‘വാണ്ടവിഷൻ’ പ്രീമിയറിനു തൊട്ടുപിന്നാലെയാണ് ‘ദി ഫാൽക്കൺ ആന്റ്  വിന്റർ സോൾജിയർ’  റിലീസ് ചെയ്യുന്നത്.  ‘Ms. Marvel’, ‘Moon Knight’, ‘Hawkeye’ എന്നിവയാണ് മാർവെൽ (Marvel) ആരാധകർ കാത്തിരിക്കുന്ന മറ്റ് സീരീസുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News