Myanmar Military Coup: മ്യാന്മർ സൈന്യത്തിന്റെ പേജ് Facebook ഡിലീറ്റ് ചെയ്‌തു

അക്രമത്തിന് പ്രേരിപ്പിക്കുന്നത് തടയുന്നതിനുള്ള തങ്ങളുടെ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ഈ നടപടിയെന്ന് ഫേസ്ബുക്ക് അറിയിച്ചു. ശനിയാഴ്ചയാണ് മ്യാന്മറിലെ മണ്ടാലെയിൽ നടന്ന പൊലീസ് വെടിവെയ്പ്പിലാണ് 2 പേർ മരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Feb 21, 2021, 12:04 PM IST
  • അക്രമത്തിന് പ്രേരിപ്പിക്കുന്നത് തടയുന്നതിനുള്ള തങ്ങളുടെ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ഈ നടപടിയെന്ന് ഫേസ്ബുക്ക് അറിയിച്ചു.
  • ശനിയാഴ്ചയാണ് മ്യാന്മറിലെ മണ്ടാലെയിൽ നടന്ന പൊലീസ് വെടിവെയ്പ്പിലാണ് 2 പേർ മരിച്ചത്.
  • മ്യാന്മറിലെ സൈനിക ഭരണകൂടത്തിനെതിരെ രണ്ടാഴ്ചയായി സമരം നടക്കുകയാണ്.
  • ഫെബ്രുവരി (February)ഒന്നിനാണ് ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച് മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക് കടന്നത്.
Myanmar Military Coup: മ്യാന്മർ സൈന്യത്തിന്റെ പേജ് Facebook ഡിലീറ്റ് ചെയ്‌തു

മ്യാന്മാർ (Myanmar) സൈന്യത്തിന്റെ പ്രധാന പേജ് ഞായറാഴ്ച്ച ഫേസ്ബുക്ക് ഡിലീറ്റ് ചെയ്‌തു. അക്രമത്തിന് പ്രേരിപ്പിക്കുന്നത് തടയുന്നതിനുള്ള തങ്ങളുടെ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ഈ നടപടിയെന്ന് ഫേസ്ബുക്ക് (Facebook)അറിയിച്ചു. മ്യാന്മാറിൽ പ്രതിഷേധത്തിനിടയിൽ 2 പേർ വെടിയേറ്റ് മരിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഫേസ്ബുക്ക് ഈ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഞങ്ങളുടെ നയങ്ങൾ അനുസരിച്ച്, ആക്രമണത്തെ പ്രതിരോധിക്കാനുള്ള കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ആവർത്തിച്ച് ലംഘിച്ചതിന് ടാറ്റ്മാഡോ ട്രൂ ന്യൂസ് ഇൻഫർമേഷൻ ടീം പേജ് ഫേസ്ബുക്കിൽ (Facebook) നിന്ന് നീക്കം ചെയ്യുകയാണെന്ന് ഫേസ്ബുക്കിന്റെ പ്രതിനിധി അറിയിച്ചു. മ്യാന്മാർ സൈന്യത്തിന്റെ ടാറ്റ്മാഡോ ട്രൂ ന്യൂസ് ഇൻഫർമേഷൻ ടീം പേജ് ഞായറാഴ്ച്ച മുതൽ ഫേസ്ബുക്കിൽ ലഭ്യമായിട്ടില്ല. 

ALSO READ: Galwan Valley Video : ​ഗാൽവാൻ സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടു, ചൈനീസ് സൈനീകർക്ക് പരിക്കേറ്റെന്ന് വിശദീകരണം

ശനിയാഴ്ചയാണ് മ്യാന്മറിലെ മണ്ടാലെയിൽ നടന്ന പൊലീസ് വെടിവെയ്പ്പിലാണ് 2 പേർ മരിച്ചത്. മ്യാന്മറിലെ സൈനിക ഭരണകൂടത്തിനെതിരെ രണ്ടാഴ്ചയായി സമരം നടക്കുകയാണ്. തങ്ങൾക്ക് പട്ടാള ഭരണം വേണ്ടെന്നും ജനാധിപത്യം മതിയിയെന്നുമാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം. പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തിൽ മ്യാന്മറിൽ ഇന്റർനെറ്റും (Internet) ഫോൺ സർവീസുകളും നിർത്തിവെച്ചിരുന്നെങ്കിലും പിറ്റേ ദിവസം പുനസ്ഥാപിച്ചു.  വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഭരണാധികാരികൾ ട്വിറ്ററും (Twitter) ഇൻസ്റ്റഗ്രാമും ബാൻ ചെയ്‌തിരുന്നു. അതിന് മുമ്പ് ഫേസ്ബുക്കും ഭാഗികമായി ബാൻ ചെയ്തിരുന്നു.

ALSO READ: Australia യിൽ Facebook വാർത്തയുടെ Link കൾ പങ്ക് വെക്കുന്നത് നിർത്തലാക്കി; ഇതിനെ തുടർന്ന് Delete Facebook മൂവ്മെന്റ് ആരംഭിച്ചു

ഫെബ്രുവരി (February)ഒന്നിനാണ് ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച് മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക് കടന്നത്. മ്യാന്‍മര്‍‌ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ Aung San Suu Kyi യേയും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പ്പെടെയുള്ളവരെ സൈന്യം തടങ്കലിലാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ കയറാൻ തയ്യാറെടുത്തിരിക്കവെയാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്. മാത്രമല്ല രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉള്‍പ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News