New York: 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോൺ താരത്തിന് പണം നൽകിയെന്ന കേസിൽ വിചാരണ നേരിടാനായി മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ന്യൂയോർക്കിലെത്തി. മാൻഹട്ടൻ കോടതിയിലാണ് വിചാരണ നടക്കുക.
76 കാരനായ ട്രംപ് തിങ്കളാഴ്ച തന്‍റെ മാർ-എ-ലാഗോ വീട്ടിൽ നിന്ന് ബോയിംഗ് 757 വിമാനത്തിൽ ന്യൂയോർക്ക് സിറ്റിയില്‍ എത്തിച്ചേര്‍ന്നു. ഉച്ചകഴിഞ്ഞ് 3 മണിയോടെ EST (12.30 am IST) ലാ ഗാർഡിയ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം മാൻഹട്ടനിലെ 5th അവന്യൂവിലുള്ള ട്രംപ് ടവറിലാണ് രാത്രി തങ്ങിയത്. ശേഷം ഇന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.15 ന് EST (11.45 pm IST) അദ്ദേഹം കോടതിയില്‍ ഹാജരാകും.
Also Read: April Horoscope: ഏപ്രില്‍ മാസം ഈ രാശിക്കാര്‍ സൂക്ഷിക്കണം, സമയം ഏറെ മോശം
ഹൈ-എൻഡ് ട്രംപ് ടവറിന് ചുറ്റുമുള്ള തെരുവുകൾ വന്‍ സുരക്ഷയിലാണ്. പ്രദേശത്തും പരിസരത്തും കനത്ത പോലീസ് സാന്നിധ്യമുണ്ട്. നിരവധി അനുയായികളുടെ അകമ്പടിയോടെയാണ് ട്രംപ് ന്യൂയോർക്കിലെത്തിയിരിയ്ക്കുന്നത്.
Also Read: CBI Diamond Jubilee Celebration: അഴിമതി മുഖ്യ ശത്രു, സിബിഐയെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി
റിപ്പോര്‍ട്ട് അനുസരിച്ച് ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യ മുൻ അമേരിക്കൻ പ്രസിഡന്‍റ് ആണ് ഡൊണാൾഡ് ട്രംപ്. കേസില്‍ മുന്‍ പ്രസിഡന്‍റ് ട്രംപ് കുറ്റക്കാരനല്ലെന്ന് സ്ഥാപിക്കാനുള്ള പൂര്‍ണ്ണ ശ്രമം നടത്തുമെന്ന് അഭിഭാഷകരെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോടതിയിൽ ഹാജരായ ശേഷം, ട്രംപ് ഉടൻ തന്നെ ഫ്ലോറിഡയിലേക്ക് മടങ്ങും. അവിടെവച്ച് അദ്ദേഹം ചില പ്രസ്താവനകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
Also Read: Porn Star Stormy Daniels: താന്‍ ഒരു ഇരയല്ല, ട്രംപിന് തലവേദനയായി പോൺ താരം സ്‌റ്റോമി ഡാനിയൽസ്
സൂചനകള്‍ അനുസരിച്ച് വിചാരണ നടപടികൾ വളരെ ഹ്രസ്വമായിരിക്കും. ഏകദേശം 10-15 മിനിറ്റ് നീണ്ടുനിൽക്കുന്ന വാദം കേള്‍ക്കലില്‍ കുറ്റപത്രത്തില്‍ ആരോപിക്കപ്പെട്ടിരിയ്ക്കുന്ന കുറ്റങ്ങൾ വായിക്കും. അതേസമയം, 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്റ്റോമി ഡാനിയൽസിന് പണം നൽകിയതുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും ട്രംപ് നിഷേധിച്ചു.
2024-ലെ റിപ്പബ്ലിക്കൻ വൈറ്റ് ഹൗസ് നാമനിർദ്ദേശത്തിനായുള്ള പ്രഖ്യാപിതവും സാധ്യതയുള്ളതുമായ എല്ലാ മത്സരാർത്ഥികളിലും ട്രംപ് നിലവിൽ മുന്‍ നിരയിലാണ്. എന്നാൽ, അമേരിക്കയിലെ നിയമം അനുസരിച്ച് നിയമം കുറ്റവാളിയായി കണ്ടെത്തുന്ന ഒരു സ്ഥാനാർത്ഥിയ്ക്ക് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നതിൽ നിന്ന് യാതൊരു വിലക്കും ഇല്ല.
എന്താണ് ട്രംപ് നേരിടുന്ന ആരോപണങ്ങള്‍? ആരാണ് പോൺ താരം സ്‌റ്റോമി ഡാനിയൽസ്? എന്താണ് ട്രംപും താരം സ്‌റ്റോമിയും തമ്മിലുള്ള ബന്ധം?
പോൺ താരം സ്‌റ്റോമി ഡാനിയൽസുമായുള്ള ബന്ധവും പണമിടപാടുമാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിനെ വീണ്ടും നിയമക്കുരുക്കില്‍ എത്തിച്ചിരിയ്ക്കുന്നത്.
2016 ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംഭവ വികാസങ്ങളുടെ തുടർക്കഥയാണ് ഇത്. അതായത്, തിരഞ്ഞെടുപ്പിന് മുന്‍പായി സ്‌റ്റോമി ഡാനിയൽസിനെ നിശബ്ദയാക്കാനായി ട്രംപ് വന്‍ തുക നല്‍കിയിരുന്നു. അതായത്, 2016 ല്‍ പോൺ താരത്തിന് 1,30,000 ഡോളര്‍ ആണ് ട്രംപ് നല്‍കിയത്.
പോൺ താരം ഉന്നയിച്ച ലൈംഗിക ആരോപണം തന്‍റെ സ്ഥാനാര്‍ഥിത്വത്തിന് തടസമാവും എന്ന സാഹചര്യത്തിലാണ് ട്രംപ് പണം നല്‍കി സംഭവം ഒതുക്കാനുള്ള ശ്രമം നടത്തിയത്. എന്നാല്‍, ട്രംപ് സ്വന്തം കൈയില്‍ നിന്നല്ല, മറിച്ച് തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നാണ് പണം നല്‍കിയത് എന്നാണ് ആരോപണം. കൂടാതെ, സ്‌റ്റോമി ഡാനിയൽസുമായുള്ള ബന്ധവും ട്രംപ് നിഷേധിച്ചു. കഴിഞ്ഞ 5 വര്‍ഷമായി ഈ കേസ് മാന്‍ഹട്ടന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി അന്വേഷിക്കുകയായിരുന്നു ഈ കേസില്‍ ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കുകയാണ്.
2016 കാലയളവില്‍ ലൈംഗീകാരോപണം ഉന്നയിച്ചുകൊണ്ട് പോൺ താരം സ്‌റ്റോമി ഡാനിയൽസ് രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് സമയത്തായിരുന്നു ഇത്. ഈ ആരോപണം ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയാണ് ട്രംപ് ഇത്രയും വലിയ തുക കൈമാറിയത് എന്നാണ് ആരോപണം.
എന്താണ് ട്രംപും പോൺ താരം സ്‌റ്റോമി ഡാനിയൽസും തമ്മിലുള്ള ബന്ധം?
2006 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്റ്റോമി ഡാനിയൽസ് എന്നറിയപ്പെടുന്ന സ്റ്റെഫാനി ക്ലിഫോർഡിന് അന്ന് പ്രായം 27 വയസ്. 2006 ല്‍ നടന്ന ഒരു സെലിബ്രിറ്റി ഗോള്‍ഫ് ടൂര്‍ണമെന്‍റിനിടെയാണ് ട്രംപിനെ ആദ്യമായി കാണുന്നത് എന്നാണ് സ്‌റ്റോമി ഡാനിയൽസ് പറയുന്നത്. പിന്നീട് തന്‍റെ ബോഡിഗാര്‍ഡ് വഴി ട്രംപ് സ്‌റ്റോമി ഡാനിയൽസിനെ സംമീപിക്കുകയായിരുന്നു എന്നും അവര്‍ വെളിപ്പെടുത്തി. ശേഷം ‘ദ അപ്രന്‍റിസ്' എന്ന പരിപാടിയിൽ പങ്കെടുപ്പിക്കാമെന്ന് പറഞ്ഞ് ട്രംപ് സ്റ്റെഫാനിയെ തന്‍റെ കിടപ്പറ പങ്കിടാൻ നിർബന്ധിതയാക്കി. മെലാനിയയുമായി വിവാഹം കഴിഞ്ഞ് വെറും ഒരു വർഷത്തിന് ശേഷമായിരുന്നു സ്റ്റോമി ഡാനിയൽസുമായുള്ള ട്രംപിന്‍റെ ബന്ധം.
ട്രംപില്‍ നിന്നും താൻ നേരിട്ട ദുരനുഭവം ലോകത്തെ അറിയിക്കാനായി ഒരു പബ്ലിക്കേഷനുമായി ധാരണയിലെത്തിയെങ്കിലും ട്രംപിന്‍റെ ആളുകളുടെ ഭീഷണി ഭയന്ന് പബ്ലിക്കേഷൻ പിന്മാറി. പിന്നീട് 2016 ലാണ് സ്റ്റോമി ഇക്കാര്യം വെളിപ്പെടുത്തുന്നത്. ആ അവസരത്തില്‍ താനുമായി ബന്ധമുണ്ടായിരുന്ന വിവരം പുറത്ത് പറയാതിരിക്കാൻ ട്രംപിന്‍റെ അറ്റോണിയായിരുന്ന മൈക്കിൾ കോഹൻ 1,30,000 ഡോളർ നൽകിയ വിവരവും സ്‌റ്റോമി വെളിപ്പെടുത്തി.
2018 ൽ അമേരിക്കന്‍ തിരഞ്ഞെടുപ്പ് സമയത്ത് ഈ വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തു. ഇത് ട്രംപിന് ഇത് വലിയ തിരിച്ചടിയായി. ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത ഏറ്റുപിടിച്ചു. മൈക്കിൾ കോഹന്‍ പണമിടപാട് സമ്മതിച്ചതോടെ ട്രംപ് പ്രതിരോധത്തിലായി. ഈ അവസരത്തിലും തനിക്കെതിരായ ആരോപണങ്ങളെല്ലാം ട്രംപ് നിഷേധിക്കുകയാണെങ്കിലും തെളിവുകളെല്ലാം എതിരാണെന്നതാണ് യാഥാർത്ഥ്യം. സംഭവം ട്രംപിന്‍റെ രാഷ്ട്രീയ ഭാവി തകര്‍ക്കുമോ എന്നാണ് ഇപ്പോള്‍ ലോകം ഉറ്റു നോക്കുന്നത്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...