ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയാണ് സ്‌പേസ് എക്‌സ്. 2002ൽ ആണ് ഇലോണ്‍ മസ്‌ക് സ്‌പേസ് എക്‌സ് എന്ന ഈ കമ്പനി സ്ഥാപിക്കുന്നത്. റോക്കറ്റുകള്‍ പുനരുപയോഗിച്ച് ചെലവ് കുറക്കുക, ചൊവ്വയില്‍ കോളനി സ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടാണ് മസ്ക് സ്‌പേസ് എക്‌സ് സ്ഥാപിക്കുന്നത്.
കമ്പനിയുടെ 47.4 ശതമാനം ഓഹരിയും 78.3 ശതമാനം വോട്ടിങും മസ്കിനാണ്.സിഇഒ, സിടിഒ എന്നിങ്ങനെയുള്ള സ്ഥാനങ്ങളിൽ മസ്ക് തന്നെയാണ് ഇരിക്കുന്നതും. 12,000 ലേറെ ജോലിക്കാരുളള ബഹിരാകാശരംഗത്തെ മുൻനിര സ്വകാര്യ കമ്പനിയാണ് സ്‌പേസ് എക്‌സ്. സ്‌പേസ് എക്‌സിനെക്കുറിച്ച് ലോകം അറിഞ്ഞ് തുടങ്ങുന്നത് ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റ് നിർമിച്ചതോടെയാണ്. വീണ്ടും ഉപയോഗിക്കാം എന്നുള്ളതാണ് ഫാല്‍ക്കണ്‍ 9 ന്റെ പ്രത്യേകത. കഴിവ് തെളിയിച്ചതോടെ നാസയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്കടക്കം സ്പേസ് എക്സിനെ ആശ്രയിച്ച് തുടങ്ങി.
2012 മെയ് മാസത്തിൽ രാജ്യാന്തരബഹിരാകാശ നിലയത്തിലേക്ക് ചരക്കെത്തിക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനിയായി മാറിയ സ്പേസ് എക്സിന്റെ മൂല്യം 120 കോടി ഡോളറായി മാറി. 2015 ഡിസംബറില്‍ ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ പ്രധാന ഭാഗം വിക്ഷേപിച്ചു. 2017ൽ തിരിച്ചെടുത്ത ഭാഗം ഉപയോഗിച്ച് വിക്ഷേപണം പൂർത്തിയാക്കി.2019ല്‍ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകള്‍ കൂടി വിക്ഷേപിച്ചു. അങ്ങനെ 120 കോടി ഡോളറിൽ നിന്ന് 300 കോടി ഡോളറിലേക്ക് സ്‌പേസ് എക്‌സ് വളര്‍ന്നു.2020ൽ കമ്പനി ശരിക്കും ലോകത്തെ ഞെട്ടിച്ചു. 2 നാസ സഞ്ചാരികളെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ചു. മറ്റ് വൻകിട ലോകരാജ്യങ്ങൾക്ക് വിദൂരസാധ്യതയായി മാത്രം നിന്ന് കാര്യമാണ് സ്പെയ്സ് എക്സ് പ്രാവർത്തികമാക്കിയത്. അങ്ങനെ 1000 കോടി ഡോളറിലേക്ക് കമ്പനിയുടെ മൂല്യം ഉയർന്നു. ചാന്ദ്ര ദൗത്യവും ചൊവ്വയിലെ മനുഷ്യകോളനിയും യാഥാർഥ്യമാക്കാൻ ഒരുങ്ങുകയാണ് മസ്കും സ്പെയ്സ് എക്സും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...