American Airlines: മദ്യപിച്ച് സഹയാത്രികന് മേൽ മൂത്രമൊഴിച്ചു; അമേരിക്കൻ എയർലൈൻസ് യാത്രക്കാരൻ അറസ്റ്റിൽ

Drunken passenger: സംഭവം നടക്കുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നു. ഇരു യാത്രക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്നാണ് ഇയാൾ സഹയാത്രികന് മേൽ മൂത്രമൊഴിച്ചത്.

Written by - Zee Malayalam News Desk | Last Updated : Apr 25, 2023, 02:14 PM IST
  • സിവിൽ ഏവിയേഷൻ നിയമത്തിലെ നോൺ-കോഗ്നിസബിൾ കുറ്റകൃത്യങ്ങൾ പ്രകാരമാണ് ഡൽഹി പോലീസ് നിയമനടപടി സ്വീകരിച്ചത്
  • അമേരിക്കൻ എയർലൈൻസ് സഹയാത്രികരുടെ മൊഴി രേഖപ്പെടുത്തുകയും യാത്രക്കാരനെ പോലീസുകാർക്ക് കൈമാറുകയും ചെയ്തു
American Airlines: മദ്യപിച്ച് സഹയാത്രികന് മേൽ മൂത്രമൊഴിച്ചു; അമേരിക്കൻ എയർലൈൻസ് യാത്രക്കാരൻ അറസ്റ്റിൽ

ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ഇന്ത്യൻ യാത്രക്കാരൻ സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ചു. സംഭവം നടക്കുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നു. ഇരു യാത്രക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്നാണ് ഇയാൾ സഹയാത്രികന് മേൽ മൂത്രമൊഴിച്ചത്. മദ്യപിച്ച് സഹയാത്രികന് മേൽ മൂത്രമൊഴിച്ചയാളെ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) ഇത് സംബന്ധിച്ച് എയർലൈൻ റിപ്പോർട്ട് സമർപ്പിച്ചു. സിവിൽ ഏവിയേഷൻ നിയമത്തിലെ നോൺ-കോഗ്നിസബിൾ കുറ്റകൃത്യങ്ങൾ പ്രകാരമാണ് ഡൽഹി പോലീസ് നിയമനടപടി സ്വീകരിച്ചത്. അമേരിക്കൻ എയർലൈൻസ് സഹയാത്രികരുടെ മൊഴി രേഖപ്പെടുത്തുകയും യാത്രക്കാരനെ പോലീസുകാർക്ക് കൈമാറുകയും ചെയ്തു.

ALSO READ: Delhi-Bengaluru IndiGo Flight: ഇൻഡി​ഗോ വിമാനത്തിൽ മദ്യലഹരിയിൽ എമർജൻസി വിൻഡോ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ

എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡിജിസിഎ അറിയിച്ചു. ഇരയായ യാത്രക്കാരൻ പ്രതിക്കെതിരെ പരാതി നൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനാൽ നിലവിലുള്ള വ്യവസ്ഥകൾ പുനഃസ്ഥാപിച്ചുകൊണ്ട് ഡിജിസിഎ എല്ലാ വിമാനക്കമ്പനികൾക്കും മാർ​ഗനിർദേശങ്ങൾ നൽകിയിരുന്നു. വിമാനത്തിൽ യാത്രക്കാർ മദ്യപിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ഡിജിസിഎയുടെ നടപടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News