വാഷിങ്ടൺ ഡിസി : അമേരിക്കൻ ചരിത്രത്തിൽ തന്നെ പ്രതിനിധി സഭയിൽ രണ്ടാമത് ഇംപീച്ച്മെന്റ് ചെയ്യുപ്പെടുന്ന യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രമ്പ്. ഇന്ന് പ്രതിനിധി സഭയിൽ നടന്ന വോട്ടെടുപ്പലാണ് ട്രമ്പിനെ ഇംപീച്ചമെന്റ് ചെയ്തത്. പത്ത് റിപ്പബ്ലിക്കൻ അംഗങ്ങൾ ഉൾപ്പടെ 232 പേരാണ് ഇംപീച്ചമെന്റ് പ്രമേയത്തെ അംഗീകരിച്ചത്. 197 പേർ പ്രമേയത്തെ എതിർത്തു.
At 5:45 pm ET, I will engross the Article of Impeachment passed by the House in a bipartisan vote a short time ago.
Tune in here: https://t.co/2fi357l3G3
— Nancy Pelosi (@SpeakerPelosi) January 13, 2021
ALSO READ: 'തലകുനിച്ച് അമേരിക്ക' ; ക്യാപിറ്റോളിൽ Trump അനുകൂലികളുടെ കലാപം
ഇനി ഇംപീച്ച്മെന്റ് (Impeachment) നടപടികൾ സെനറ്റിലേക്ക് നീങ്ങും. സെനറ്റിലെ 100 അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ മാത്രമെ ട്രമ്പിനെ ഇംപീച്ച് ചെയ്ത് പ്രസിഡന്റ് സ്ഥാത്ത് നിന്ന് നീക്കാൻ സാധിക്കു. നിലവിലെ സെനറ്റിലെ കണക്ക് പ്രകാരം 17 റിപ്പബ്ലിക്കൻ അംഗങ്ങളുടെ വോട്ടും കൂടി ലഭിച്ചാലെ മാത്രമെ ട്രമ്പിനെ പൂർണമായും ഇംപീച്ച് ചെയ്യാൻ സാധിക്കു.
ക്യാപിറ്റോൽ ഹില്ലിൽ നടന്ന പ്രക്ഷോഭത്തെ (DC Protest) തുടർന്നാണ് ട്രമ്പിനെതിരെ യുഎസ് പ്രതിനിധി സഭ ഇംപീച്ചമെന്റ് നടപടി സ്വീകരിച്ചത്. രാജ്യത്ത് കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിന് ആദ്യം പ്രസിഡന്റിനെ 25-ാം ഭേദഗതി ഉപയോഗിച്ച് പുറത്താക്കാനായിരുന്നു നടപടി. എന്നാൽ ഇത് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അനുവാദിക്കാത്തതിനെ തുടർന്നാണ് ഡെമോക്രാറ്റുകൾ ഇംപീച്ച് നടപടികളുമായി രംഗത്തെത്തിയത്. ഭൂരിപക്ഷം ഡെമൊക്രാറ്റുകളുള്ള പ്രതിനിധി സഭയിൽ 10 റിപ്പബ്ലിക്കൻ അംഗങ്ങളുടെയും കൂടി വോട്ട് ലഭിച്ചാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്.
ALSO READ: ട്രമ്പിനെ പുറത്താക്കാനുള്ള നടപടികൾ യുഎസിൽ ആരംഭിച്ചു
ഇത് രണ്ടാം തവണയാണ് ട്രമ്പിനെതിരെ (Donald Trump) യുഎസ് പ്രതിനിധി സഭയിൽ ഇംപീച്ച്മെന്റ് പ്രമേയം പാസാകുന്നത്. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായിയാണ് ഒരു പ്രസിഡന്റിനെതിരെ രണ്ട് തവണ പ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്നത്. 2019ൽ അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധിയിൽ ട്രമ്പിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...