Viral Video: സമുദ്രത്തിൽ ഡോൾഫിനുകളുടെ സന്തോഷ പ്രകടനം- ഈ വീഡിയോ കാണാതെ പോകുന്നത് നഷ്ടം

Dolphin Video: ഒരു കൂട്ടം ഡോൾഫിനുകൾ വലിയ സമുദ്രത്തിൽ സ്വതന്ത്രമായി സഞ്ചരിക്കുകയും തങ്ങളുടെ സ്വാതന്ത്ര്യം ആസ്വദിക്കുകയും ചെയ്യുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Feb 4, 2023, 07:57 PM IST
  • കപ്പലിലോ ബോട്ടിലോ നിന്ന് പകർത്തിയ ദൃശ്യങ്ങളാണിതെന്നാണ് വ്യക്തമാകുന്നത്
  • ഒരു കൂട്ടം ഡോൾഫിനുകൾ വളരെ വേ​ഗത്തിൽ നീന്തുന്നതും വെള്ളത്തിന് മുകളിലേക്ക് ഉയർന്ന് ചാടുന്നതും വീഡിയോയിൽ കാണാം
Viral Video: സമുദ്രത്തിൽ ഡോൾഫിനുകളുടെ സന്തോഷ പ്രകടനം- ഈ വീഡിയോ കാണാതെ പോകുന്നത് നഷ്ടം

വൈറൽ വീഡിയോ: ഡോൾഫിനുകളെ കുറിച്ച് ചിന്തിക്കുമ്പോൾ, നമ്മുടെ മനസ്സിൽ ആദ്യം പ്രത്യക്ഷപ്പെടുന്ന ചിത്രം, സുന്ദരമായ ഒരു മത്സ്യത്തിന്റേതാണ്. മനുഷ്യനുമായി വളരെ സൗഹാർദ്ദപരമായി പെരുമാറുന്ന ജീവിയാണ് ഡോൾഫിൻ. പ്രത്യേകിച്ച് വെള്ളത്തിൽ കളിക്കുന്നത് ഇവയ്ക്ക് വളരെ ഇഷ്ടമാണ്. എന്നാൽ, അതെല്ലാം സംഭവിക്കുന്നത് ഇവ ചില രീതികളിൽ പരിശീലിപ്പിക്കപ്പെടുന്ന ചുറ്റുപാടിലാണ്.

എന്നാൽ, ഒരു കൂട്ടം ഡോൾഫിനുകൾ വലിയ സമുദ്രത്തിൽ സ്വതന്ത്രമായി സഞ്ചരിക്കുകയും തങ്ങളുടെ സ്വാതന്ത്ര്യം ആസ്വദിക്കുകയും ചെയ്യുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നല്ല വേഗതയിൽ സഞ്ചരിക്കുന്ന ഡോൾഫിനുകൾ വെള്ളത്തിലേക്ക് ഉയർന്നു ചാടുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

കപ്പലിലോ ബോട്ടിലോ നിന്ന് പകർത്തിയ ദൃശ്യങ്ങളാണിതെന്നാണ് വ്യക്തമാകുന്നത്. ഒരു കൂട്ടം ഡോൾഫിനുകൾ വളരെ വേ​ഗത്തിൽ നീന്തുന്നതും വെള്ളത്തിന് മുകളിലേക്ക് ഉയർന്ന് ചാടുന്നതും വീഡിയോയിൽ കാണാം. വീഡിയോ പകർത്തുന്നയാൾ സന്തോഷത്താൽ ഉച്ചത്തിൽ ചിരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News