Geneva: ഒമിക്രോൺ-ഡെൽറ്റ ഇരട്ട ഭീഷണിയെന്ന് WHO തലവന്‍...
ഡെൽറ്റയും ഏറ്റവും പുതുതായി കണ്ടെത്തിയ ഒമിക്രോൺ വകഭേദവും ചേരുമ്പോൾ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിൽ എത്തുമെന്നാണ് ലോകാരോഗ്യ സംഘടന (World Health Organisation, WHO) മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് (Tedros Adhanom Ghebreyesus) മുന്നറിയിപ്പ് നല്‍കുന്നത്.
ലോകം ഒരു "വൈറസ് സുനാമി"യെയാണ് നേരിടാന്‍ പോകുന്നത് എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. കൊറോണ നല്‍കിയ തകര്‍ച്ചയില്‍ നിലവില്‍ പല രാജ്യങ്ങളിലും ആരോഗ്യ സംവിധാനം മന്ദഗതിയിലാണ്. വൈറസ് വ്യാപനം പല രാജ്യങ്ങളിലേയും ആരോഗ്യ സംവിധാനത്തെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: India Covid Updates: രാജ്യത്ത് ഒമിക്രോണിനൊപ്പം കുതിച്ചുയർന്ന് കോവിഡ് കേസുകളും
ഒമിക്രോണ്‍ വകഭേദം വാക്സിന്‍ എടുത്തവരെയും ഒരിക്കൽ രോഗം ബാധിച്ച് സുഖപ്പെട്ടവരെയും ബാധിക്കുമെന്നതിനാല്‍, ഇതുവരെ വാക്‌സിൻ സ്വീകരിക്കാത്തവരിൽ ഇത് മരണ നിരക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലോകരാഷ്ട്രങ്ങളില്‍ കൊറോണ വ്യാപനം ശക്തമാവുകയാണ്. അമേരിക്കയിൽ ഈ ആഴ്ചയിലെ രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. ഇറ്റലി, ഗ്രീസ്, ഫ്രാൻസ്, പോർച്ചുഗൽ എന്നീ യൂറോപ്യൻ രാജ്യങ്ങളിലും സ്ഥിതി മറിച്ചല്ല. ഇവിടെ പ്രതിദിന രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. ഫ്രാൻസിൽ വ്യാപനം ശക്തമാണ്. ദിവസേന ലക്ഷക്കണക്കിന് ആളുകളാണ് കോവിഡ് ബാധിതർ ആയത്.
ഇന്ത്യയിലും കോവിഡ്, ഒമിക്രോണ്‍ വ്യാപനം വര്‍ദ്ധിക്കുകയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉതിനോടകം നിയന്ത്രണങ്ങള്‍ ശക്തമാക്കി. പല സംസ്ഥാനങ്ങളും രാത്രികാല കര്‍ഫ്യൂ, കൂട്ടം ചേരലില്‍ നിയന്ത്രണം തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കിത്തുടങ്ങി. മത-സാമുദായിക രാഷ്ട്രീയ സാംസ്ക്കാരിക കൂടിച്ചേരലുകൾക്കെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...