കോവിഡ് വായുവിലൂടെ പകരുന്നത് പ്രതലങ്ങൾ വഴി പകരുന്നതിനേക്കാൾ ആയിരം മടങ്ങ് വേ​ഗതയിലെന്ന് പഠനങ്ങൾ

കോവിഡ് പകർച്ചവ്യാധിയുടെ ആദ്യ ഘട്ടത്തിൽ, രോഗബാധിതർ ഉപയോഗിക്കുന്ന വസ്തുക്കളിലോ പ്രതലങ്ങളിലോ മറ്റുള്ളവർ തൊടുമ്പോഴാണ് രോ​ഗം പടരുന്നതെന്നായിരുന്നു ധാരണ.

Written by - Zee Malayalam News Desk | Last Updated : May 6, 2022, 01:11 PM IST
  • യുഎസിലെ മിഷിഗൻ സർവകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്
  • 2020 ഓഗസ്റ്റിനും 2021 ഏപ്രിലിനും ഇടയിൽ അന്തരീക്ഷത്തിൽനിന്നുള്ള 256 സാംപിളുകളും പ്രതലങ്ങളിൽ നിന്നുള്ള 517 സാംപിളുകളും പരിശോധനയ്ക്ക് വിധേയമാക്കി
  • ഈ പരിശോധനയിൽ വൈറസ് സാന്നിധ്യമുള്ള വായുകണങ്ങളുമായി സമ്പർക്കത്തിൽ വരുന്ന നൂറുപേരിൽ ഒരാൾക്ക് രോഗബാധയുണ്ടാകുന്നതായി കണ്ടെത്തി
കോവിഡ് വായുവിലൂടെ പകരുന്നത് പ്രതലങ്ങൾ വഴി പകരുന്നതിനേക്കാൾ ആയിരം മടങ്ങ് വേ​ഗതയിലെന്ന് പഠനങ്ങൾ

വാഷിങ്ടൺ: കോവിഡ് പ്രതലങ്ങൾ വഴി പകരുന്നതിനേക്കാൾ വായുവിലൂടെ പകരാനുള്ള സാധ്യത ആയിരം മടങ്ങ് കൂടുതലെന്ന് പഠനം. കോവിഡ് പകർച്ചവ്യാധിയുടെ ആദ്യ ഘട്ടത്തിൽ, രോഗബാധിതർ ഉപയോഗിക്കുന്ന വസ്തുക്കളിലോ പ്രതലങ്ങളിലോ മറ്റുള്ളവർ തൊടുമ്പോഴാണ് രോ​ഗം പടരുന്നതെന്നായിരുന്നു ധാരണ. എന്നാൽ പിന്നീട് കോവിഡ് വായുവിലൂടെയും പകരുമെന്ന് സ്ഥിരീകരിച്ചു.

ഇത് സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് പ്രതലങ്ങൾ വഴി പകരുന്നതിനേക്കാൾ കോവിഡ് വായുവിലൂടെ പകരാനുള്ള സാധ്യത ആയിരം മടങ്ങ് കൂടുതലെന്ന് വ്യക്തമായത്. യുഎസിലെ മിഷിഗൻ സർവകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. 2020 ഓഗസ്റ്റിനും 2021 ഏപ്രിലിനും ഇടയിൽ അന്തരീക്ഷത്തിൽനിന്നുള്ള 256 സാംപിളുകളും പ്രതലങ്ങളിൽ നിന്നുള്ള 517 സാംപിളുകളും പരിശോധനയ്ക്ക് വിധേയമാക്കി.

ALSO READ: India Covid update : രാജ്യത്ത് 3,545 പേർക്ക് കൂടി കോവിഡ് രോഗബാധ; ടിപിആർ 1.07 ശതമാനം

ഈ പരിശോധനയിൽ വൈറസ് സാന്നിധ്യമുള്ള വായുകണങ്ങളുമായി സമ്പർക്കത്തിൽ വരുന്ന നൂറുപേരിൽ ഒരാൾക്ക് രോഗബാധയുണ്ടാകുന്നതായി കണ്ടെത്തി. അതേസമയം പ്രതലങ്ങളിൽ നിന്ന് ഒരുലക്ഷം പേരിൽ ഒരാൾക്ക് മാത്രമാണ് രോഗബാധയുണ്ടായത്. ജേണൽ ഓഫ് എക്സ്‌പോഷർ സയൻസ് ആൻഡ് എൻവയോൺമെന്റൽ എപ്പിഡെമിയോളജിയിൽ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News