Covid 19 China : ചൈനയിൽ കോവിഡ് രോഗബാധ വർധിക്കുന്നു; രോഗബാധിതരുടെ എണ്ണം 17 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

വൻ തോതിൽ രോഗബാധ വർധിച്ച സാഹചര്യത്തിൽ  മാളുകൾ അധികൃതർ അടച്ചുപൂട്ടുകയും നിരവധി റെസിഡൻഷ്യൽ കോമ്പൗണ്ടുകൾ അടക്കുകയും ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Nov 13, 2021, 10:33 AM IST
  • ബീജിങിലാണ് (Beijing) വൻ തോതിൽ കോവിഡ് രോഗബാധ വര്ധിച്ച് കൊണ്ടിരിക്കുന്നത്. ഇത് വൻ തോതിൽ ആശങ്ക ഉയർത്തുന്നുണ്ട്.
  • വൻ തോതിൽ രോഗബാധ വർധിച്ച സാഹചര്യത്തിൽ മാളുകൾ അധികൃതർ അടച്ചുപൂട്ടുകയും നിരവധി റെസിഡൻഷ്യൽ കോമ്പൗണ്ടുകൾ അടക്കുകയും ചെയ്തു.
  • ലോക്ക്ഡൗണുകൾ, മാസ് ടെസ്റ്റിംഗ്, യാത്രാ നിയന്ത്രണങ്ങൾ എന്നിവയിലൂടെ കൊറോണ വൈറസിന്റെ വ്യാപനം ചൈന വലിയ തോതിൽ തടഞ്ഞിരുന്നു.
  • എന്നാൽ കഴിഞ്ഞ മാസം മുതൽ ആഭന്തര തലത്തിൽ കോവിഡ് രോഗബാധ വൻ തോതിൽ വർധിക്കാൻ ആരംഭിച്ചതിന് ശേഷം അധികൃതർ വൻ തോതിൽ ജാഗ്രത പാലിക്കുകയായിരുന്നു.
Covid 19 China : ചൈനയിൽ കോവിഡ് രോഗബാധ വർധിക്കുന്നു; രോഗബാധിതരുടെ എണ്ണം 17 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Beijing : ചൈനയിൽ (China) രോഗബാധയിൽ വൻ വർധന രേഖപ്പെടുത്തി. ചൈനയിൽ കോവിഡ് (Covid 19) രോഗബാധിതരുടെ എണ്ണം കഴിഞ്ഞ 17 മാസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ തുടരുന്നത് . ബീജിങിലാണ് (Beijing) വൻ തോതിൽ  കോവിഡ് രോഗബാധ വര്ധിച്ച് കൊണ്ടിരിക്കുന്നത്. ഇത് വൻ തോതിൽ ആശങ്ക ഉയർത്തുന്നുണ്ട്.

വൻ തോതിൽ രോഗബാധ വർധിച്ച സാഹചര്യത്തിൽ ബീജിംജിലെ മാളുകൾ അധികൃതർ അടച്ചുപൂട്ടുകയും നിരവധി റെസിഡൻഷ്യൽ കോമ്പൗണ്ടുകൾ അടക്കുകയും ചെയ്തു. ലോക്ക്ഡൗണുകൾ, മാസ് ടെസ്റ്റിംഗ്, യാത്രാ നിയന്ത്രണങ്ങൾ എന്നിവയിലൂടെ കൊറോണ വൈറസിന്റെ വ്യാപനം ചൈന വലിയ തോതിൽ തടഞ്ഞിരുന്നു.

ALSO READ: Covaxin | കോവാക്സിന് അം​ഗീകാരം നൽകി യുകെ; വാക്സിനെടുത്തവർക്ക് നവംബർ 22 മുതൽ ക്വാറന്റൈൻ വേണ്ട

 എന്നാൽ കഴിഞ്ഞ മാസം മുതൽ  ആഭന്തര തലത്തിൽ കോവിഡ് രോഗബാധ വൻ തോതിൽ വർധിക്കാൻ ആരംഭിച്ചതിന് ശേഷം അധികൃതർ വൻ തോതിൽ ജാഗ്രത പാലിക്കുകയായിരുന്നു. ആഭ്യന്തര  യാത്രകൾ പുനസ്ഥാപിച്ച സാഹചര്യത്തിലാണ് കോവിഡ് രോഗബാധ വീണ്ടും വർധിക്കാൻ ആരംഭിച്ചത് എന്നാണ് കരുതുന്നത്.

ALSO READ: US Travel : പൂർണമായും വാക്‌സിൻ സ്വീകരിച്ചവർക്ക് അമേരിക്ക പ്രവേശനം അനുവദിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

വടക്കുകിഴക്കൻ ജിലിൻ പ്രവിശ്യയിൽ അടുത്തിടെ രോഗബാധിതരായ ആളുകളുമായി അടുത്ത സമർക്കമുള്ളവർക്കെല്ലാം രോഗബാധ സ്ഥിരീകരിച്ചു. വ്യാഴാഴ്ച മാത്രം ബീജിംഗിലെ സെൻട്രൽ ഡിസ്ട്രിക്ടുകളായ ചായോങ്ങ്, ഹൈഡിയൻ എന്നിവിടങ്ങളിൽ ആറ് പുതിയ കേസുകൾ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ALSO READ: Covaxin : കോവാക്സിൻ സ്വീകരിച്ചവരെ നവംബർ 8 മുതൽ അമേരിക്കയിൽ പ്രവേശിപ്പിക്കും

ബീജിംഗിൽ കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയ   280-ലധികം ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആരോഗ്യ ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് വിവരം അറിയിച്ചത്. ചായോംഗ്, ഹൈഡിയൻ ജില്ലകളിലായി 12,000 ത്തോളം ആളുകൾ നിരീക്ഷണത്തിൽ കഴിയുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News