ചൈന തങ്ങളുടെ സൈനിക ബജറ്റ് (Military Budget) 6.8% ആയി ഉയർത്തുന്നു, 2019 മുതലുള്ള ചൈനയുടെ ഏറ്റവും ഉയർന്ന സൈനിക ബജറ്റാണ് ഇത്. അമേരിക്കയുമായും മറ്റ് അയൽരാജ്യങ്ങളുമായും ചൈനയ്ക്ക് (China) പ്രശ്‌നം നിലനിൽക്കുമ്പോഴാണ് ചൈന സൈന്യത്തിനായുള്ള ബജറ്റ് വർധിപ്പിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. വരും വർഷം ചൈനയുടെ സൈന്യത്തിനായി ചിലവാകുന്ന തുക 1.35 ട്രില്യൺ യുവാനായി വർദ്ധിപ്പിക്കുമെന്ന് ധന മന്ത്രാലയം വെള്ളിയാഴ്ച്ച അറിയിച്ചു.
ഇന്ന് നടന്ന് കൊണ്ടിരിക്കുന്ന വാർഷിക പാർലമെന്റ് സമ്മേളനതിനിടയിലാണ് ഈ വിവരം പുറത്ത് വിട്ടത്. അമേരിക്ക നേരത്തെ സൈനിക ബജറ്റ് 6.6 ശതമാനം ഉയർത്താൻ തീരുമാനിച്ചിരുന്നു. ഇതോട് കൂടി ചൈന (China) ലോകത്തിൽ ഏറ്റവും കൂടുതൽ സൈനിക ബജറ്റുള്ള രണ്ടാമത്തെ രാജ്യമാണ്. ചൈന ഈ വർഷത്തെ വാർഷിക സാമ്പത്തിക വളർച്ച (Economic Growth) 6 ശതമാനത്തിന് മുകളിൽ എത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്.
ALSO READ: Pope Francis: ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ ഇറാഖില്‍, സന്ദര്‍ശനം ചരിത്രത്തിലാദ്യം
അതിനോടൊപ്പം തന്നെ കോവിഡ് മഹാമാരിയിൽ (Covid 19) നിന്ന് രാജ്യം കരകയറി വരുന്ന ഈ സമയത്ത് കൂടുതൽ രാജ്യത്ത് തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാനും ശ്രമിക്കുമെന്ന് മീറ്റിങ്ങിൽ അറിയിച്ചു. കോവിഡ് മഹാമാരി ലോകത്തെ സാമ്പത്തിക വ്യവസ്ഥയെ മുഴുവൻ തകർത്തപ്പോളും ചൈനയ്ക്ക് ജിഡിപി 2.3 ശതമാനം ഉയർത്താൻ സാധിച്ചിരുന്നു.
പാർലമെന്റ് സമ്മേളനത്തിൽ നാഷണൽ പീപ്പിൾസ് കോൺഗ്രസിലെ (എൻപിസി) ആയിരക്കണക്കിന് പ്രതിനിധികൾ പങ്കെടുത്തു. ചൈനയുടെ നിയമസഭ പാസാക്കിയ ദേശീയ സുരക്ഷാ നിയമപ്രകാരം അട്ടിമറിക്കാൻ ശ്രമിച്ചതിന് വിമതരെ വ്യാഴാഴ്ച്ച ഹോങ് കോങ്ങിൽ (Hong Kong) തടവിലാക്കിയത്തിനെ ഹോങ്കോങ്ങിന്റെ തിരഞ്ഞെടുപ്പ് സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനായി സർക്കാർ പുതിയ നടപടികൾ തയ്യാറാക്കുമെന്ന് സമ്മേളനത്തിൽ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...