China കടലിൽ ആക്രമണം നടത്താൻ ശേഷിയുള്ള റോബോട്ടുകളെ വികസിപ്പിക്കുന്നതായി റിപ്പോർട്ടുകൾ

ഈ റോബോട്ടിന് മനുഷ്യന്റെ മാർ​ഗ നിർദേശം ഇല്ലാതെ പ്രവർത്തിക്കാൻ സാധിക്കും

Written by - Zee Malayalam News Desk | Last Updated : Jul 10, 2021, 07:27 PM IST
  • കപ്പലുകളെയും അന്തർവാഹിനികളെയും ടോർപ്പിഡോകൾ ഉപയോ​ഗിച്ച് തകർത്തെറിയാനും ഇവയ്ക്ക് സാധിക്കും
  • അൺമാൻഡ് അണ്ടർവാട്ടർ വെഹിക്കിൾ വിഭാ​ഗത്തിൽപ്പെടുന്ന റോബോട്ട് മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ നിർമിക്കപ്പെട്ടിരുന്നു
  • ഈ റോബോട്ടിന് മനുഷ്യന്റെ മാർ​ഗ നിർദേശം ഇല്ലാതെ പ്രവർത്തിക്കാൻ സാധിക്കും
  • റോബോട്ടിന്റെ പരീക്ഷണങ്ങൾ തായ്വാൻ കടലിടുക്കിൽ ചൈന നടത്തിയതായും വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്
China കടലിൽ ആക്രമണം നടത്താൻ ശേഷിയുള്ള റോബോട്ടുകളെ വികസിപ്പിക്കുന്നതായി റിപ്പോർട്ടുകൾ

ബെയ്ജിങ്: കടലിൽ മറഞ്ഞിരുന്ന് ആക്രമണം നടത്താൻ ശേഷിയുള്ള റോബോട്ടുകളെ (Robot) ചൈന വികസിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. കടലിൽ മറഞ്ഞിരിക്കാനും ശത്രുരാജ്യത്തിന്റെ കപ്പലുകളെയും അന്തർവാഹിനികളെയും ടോർപ്പിഡോകൾ ഉപയോ​ഗിച്ച് തകർത്തെറിയാനും (Attack) ഇവയ്ക്ക് സാധിക്കും.

അൺമാൻഡ് അണ്ടർവാട്ടർ വെഹിക്കിൾ വിഭാ​ഗത്തിൽപ്പെടുന്ന ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ട് മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ നിർമിക്കപ്പെട്ടിരുന്നു. ഈ റോബോട്ടിന് മനുഷ്യന്റെ മാർ​ഗ നിർദേശം ഇല്ലാതെ പ്രവർത്തിക്കാൻ സാധിക്കും.

ALSO READ: Bangladesh Fire: ബംഗ്ലാദേശില്‍ വന്‍ തീപിടിത്തം, 52 പേര്‍ വെന്തുമരിച്ചു

റോബോട്ടിന്റെ പരീക്ഷണങ്ങൾ തായ്വാൻ കടലിടുക്കിൽ ചൈന നടത്തിയതായും വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2010 മുതൽ ചൈന വികസിപ്പിച്ച് തുടങ്ങിയതെന്ന് കരുതുന്ന ഈ യുയുവികളെ കൂട്ടത്തോടെ ഉപയോ​ഗിച്ച് ലക്ഷ്യസ്ഥാനത്തിന് നേരെ തുടർച്ചയായി ആക്രമണം നടത്താൻ സാധിക്കുമെന്നും ​ഗവേഷകർ (Scientist) ചൂണ്ടിക്കാട്ടുന്നു.

2010ൽ ഹാർബിൻ എഞ്ചിനിയറിങ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ ഈ പരീക്ഷണങ്ങളെ സംബന്ധിച്ച വിശദമായ പ്രബന്ധം തയ്യാറാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞയാഴ്ചയാണ് ഇക്കാര്യം പുറത്ത് വിട്ടത്. അന്തർവാഹിനിയുടെ സ്ഥാനം തിരിച്ചറിയാനും ​ഗതിമാറ്റാനും ലക്ഷ്യത്തെ വട്ടമിടാനും ടോർപ്പിഡോ ഉപയോ​ഗിച്ച് നിർമിത ബുദ്ധി റോബോട്ടിന് കഴിഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വാണിജ്യ കപ്പൽ കമ്പനികളും ചില നാവികസേനകളും (Navy) യുയുവികൾ ഇതിനോടകം ഉപയോ​ഗിക്കുന്നുണ്ടെങ്കിലും യുദ്ധത്തിനായി ഉപയോ​ഗിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News