ബ്രസീലിയ: ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയെ ആശുപത്രിയിൽ (Hospital) പ്രവേശിപ്പിച്ചു. കഴിഞ്ഞ 10 ദിവസമായി തുടർച്ചയായി എക്കിൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് 66കാരനായ ബോൾസോനാരോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എക്കിൾ വിട്ടുമാറാത്തതിനാൽ ഇദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിദഗ്ധ പരിശോധനയ്ക്കായി ബോൾസോനാരോയെ സാവോ പോളോയിലെ (Sao Paulo) ആശുപത്രിയിലേക്ക് മാറ്റി.
ദൈവാനുഗ്രഹത്താൽ താൻ ഉടൻ മടങ്ങിയെത്തുമെന്ന് ബോൾസോനാരോ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ (Twitter account) ജനങ്ങളെ അറിയിച്ചു. 2018ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബോൾസോനാരോയ്ക്ക് കുത്തേറ്റിരുന്നു. കുടലിനാണ് അന്ന് പരിക്ക് പറ്റിയത്. ഇതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ചില ആശങ്കകൾ നിലനിൽക്കുന്നുണ്ട്. കുത്തേറ്റതിന് ശേഷം നിരവധി ശസ്ത്രക്രിയകൾക്കും ഇദ്ദേഹം വിധേയനായിട്ടുണ്ട്.
ALSO READ: Covid മൂന്നാംതരംഗം ആരംഭിച്ചതായി ലോകാരോഗ്യ സംഘടന
പ്രസിഡന്റ് ബുധനാഴ്ച പുലർച്ചെയാണ് ബ്രസീലിയയിലെ സൈനിക ആശുപത്രിയിൽ എത്തിയത്. 24 മുതൽ 48 മണിക്കൂർ വരെ ഇദ്ദേഹം നിരീക്ഷണത്തിലായിരിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പിന്നീട് വിദഗ്ധ പരിശോധനകൾക്കും ശസ്ത്രക്രിയയ്ക്കുമായി പ്രസിഡന്റിനെ സാവോ പോളോയിലേക്ക് മാറ്റി. ബോൾസനാരോയ്ക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും എന്നാൽ ഗുരുതരമായ ശസ്ത്രക്രിയ (Surgery) ആയിരിക്കില്ലെന്നും അദ്ദേഹത്തിന്റെ മകൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA