അഫ്ഗാൻ: കാബൂൾ വിമാനത്താവളത്തിലെ ചാവേർ ആക്രമണത്തിൻറെ സൂത്രധാരനെ വധിച്ചെന്ന് അമേരിക്ക. ഡ്രോൺ ആക്രമണം നടന്നെന്ന് പെൻറഗൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെയാണ് ബൈഡൻ തൻറെ പ്രസംഗത്തിൽ തങ്ങളിത് മറക്കില്ലെന്നും തിരിച്ചടിക്കുമെന്നും ശക്തമായ ഭാഷയിൽ പറഞ്ഞിരുന്നു.
അഫ്ഗാനിലെ ഐ.എസ് ശക്തി കേന്ദ്രങ്ങളിലായിരുന്നു വ്യോമാക്രമണം. നൻഗർഹാർ പ്രവിശ്യയിലായിരുന്നു ആക്രമണം നടന്നതെന്ന് പെൻറഗൺ വൃത്തങ്ങൾ വ്യക്തമാക്കി കഴിഞ്ഞു. കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്നാണ് സൂചന
അതേസമയം എത്രപേർ മരിച്ചിട്ടുണ്ട് ആരൊക്കെയാണ് ഇതെന്നത് വ്യക്തമല്ല. വിമാനത്താവളത്തിലെ ആക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിയാണ് അഫ്ഗാന് ഏറ്റത്. ഇതുവരെ ചാവേർ ആക്രമണത്തിൽ മരണം 170 ആയിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ 13 അമേരിക്കൻ സൈനീകരും 2 ബ്രിട്ടിഷ് പൗരൻമാരുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...