Afghanistan: താടിയില്‍ തൊട്ടുള്ള കളി വേണ്ട...!! ഷേവ് ചെയ്യരുതെന്ന് ബാർബർമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി Taliban

പുതിയ നിയമവുമായി താലിബാന്‍ ഭരണകൂടം.  പുരുഷന്മാര്‍ ഇനി താടി വടിയ്ക്കാന്‍ പാടില്ല, ഒപ്പം തലമുടി കൂടുതല്‍ സ്റ്റൈലിഷ് ആയി വെട്ടാനും പാടില്ല...!!

Written by - Zee Malayalam News Desk | Last Updated : Sep 27, 2021, 12:12 PM IST
  • പുരുഷന്മാര്‍ ഇനി താടി വടിയ്ക്കാന്‍ പാടില്ല, ഒപ്പം തലമുടി കൂടുതല്‍ സ്റ്റൈലിഷ് ആയി വെട്ടാനും പാടില്ല...!!
  • അടുത്തിടെ അധികാരത്തിലേറിയ താലിബാന്‍ ഭരണകൂടം അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലെ ബാര്‍ബര്‍മാര്‍ക്കാണ് ഈ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
Afghanistan: താടിയില്‍ തൊട്ടുള്ള കളി വേണ്ട...!! ഷേവ് ചെയ്യരുതെന്ന് ബാർബർമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി  Taliban

Kabul: പുതിയ നിയമവുമായി താലിബാന്‍ ഭരണകൂടം.  പുരുഷന്മാര്‍ ഇനി താടി വടിയ്ക്കാന്‍ പാടില്ല, ഒപ്പം തലമുടി കൂടുതല്‍ സ്റ്റൈലിഷ് ആയി വെട്ടാനും പാടില്ല...!!

അടുത്തിടെ അധികാരത്തിലേറിയ താലിബാന്‍ ഭരണകൂടം (Taliban)  അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലെ  ബാര്‍ബര്‍മാര്‍ക്കാണ് ഈ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.  അതായത്,  പുതിയ നിര്‍ദ്ദേശം അനുസരിച്ച്  താടി ഷേവ് ചെയ്യുന്നതിനോ,  സ്റ്റൈലിഷ് ആയി മുടി വെട്ടാനോ സാധിക്കില്ല.  ഈ രണ്ടു കാര്യങ്ങളും പ്രവിശ്യയില്‍  നിരോധിച്ചതായി താലിബാന്‍  ഭരണകൂട പ്രതിനിധികള്‍ അറിയിച്ചു. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കത്ത് മാധ്യമങ്ങള്‍ പുറത്തുവിട്ടു.  

താലിബാൻ ഈ പ്രദേശത്തെ ബാർബർമാരെ പുരുഷന്മാരുടെ താടി ഷേവ് ചെയ്യുന്നതും മുടി വെട്ടുന്നതും നിരോധിച്ചതിന്  കാരണമായി പറയുന്നത്  ഇത്   "ഇസ്ലാമിക നിയമം ലംഘന"മാണ് എന്നാണ്.   

Also Read: UN General Assembly : അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് റഷ്യ

താലിബാന്‍  ഭരണകൂട പ്രതിനിധികള്‍  പ്രദേശത്തെ  സലൂണുകളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ, മുടി സ്റ്റൈൽ ചെയ്യുന്നതിനും താടി വടിക്കുന്നതിനും എതിരെ നിര്‍ദ്ദേശങ്ങള്‍  നല്‍കി. കൂടാതെ, ഹെയർഡ്രെസിംഗ് സലൂണുകളുടെ പരിസരത്ത് സംഗീതമോ സ്തുതിഗീതങ്ങളോ പ്ലേ ചെയ്യരുതെന്നും  നിര്‍ദ്ദേശിച്ചിട്ടുണ്ട്.  

Also Read: PM Modi US Visit: അഫ്ഗാൻ ഭീകര താവളമാകരുത്; പാക് ഇടപെടലിൽ ആശങ്ക പങ്കുവെച്ച് ഇരുരാജ്യങ്ങളും

അതേസമയം, അഫ്ഗാനിസ്ഥാനില്‍  താലിബാൻ വലിയ തോതിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍  പറയുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News