ലിഫ്റ്റിനുള്ളിൽ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് ഇന്ത്യക്കാര്‍ ചൈനയില്‍ പോലീസ് പിടിയില്‍

Last Updated : Jul 10, 2016, 06:18 PM IST
ലിഫ്റ്റിനുള്ളിൽ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് ഇന്ത്യക്കാര്‍ ചൈനയില്‍ പോലീസ് പിടിയില്‍

ബെയ്ജിങ് ∙ ചൈനയിലെ ഒരു ഹോട്ടൽ ലിഫ്റ്റിനുള്ളിൽ തായ്‌വാൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് ഇന്ത്യക്കാര്‍ ചൈനയിൽ പൊലീസ് പിടിയിലായി. ചൈനയിലെ ഒരു തേയിലക്കമ്പനിയിൽ ജോലിക്കെത്തിയ ഹരിയാന സ്വദേശികളെയാണ് പോലീസ് പിടിയിലായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം ഏഴിനാണ് സംഭവം നടന്നത്.

 ലിഫ്റ്റിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിക്കൊപ്പം ഫോണിൽ ചിത്രങ്ങളെടുക്കുന്നതും ലോബിയിലെത്തിയപ്പോൾ പുറത്തിറങ്ങിയ യുവതിയെ ലിഫ്റ്റിലേക്കു തിരികെ വലിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളതെന്നും അധികൃതർ അറിയിച്ചു. പ്രായമുള്ളയാൾ യുവതിയെ ലിഫ്റ്റിനുള്ളിലേക്ക് തള്ളിയിട്ടപ്പോൾ ചെറുപ്പക്കാരൻ വാതിലടയ്ക്കുകയും പത്താം നിലയിലെ അവരുടെ മുറിയിലേക്കു കൊണ്ടുപോകാൻ ശ്രമം നടത്തുന്നതായിട്ടാണ് ദൃശ്യങ്ങളിലുള്ളത് .

ഇതിനിടെ പ്രായമായയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതും അവർ ചെറുത്തുനിൽക്കുന്നതും ദൃശ്യത്തിലുണ്ട്. എന്നാൽ ലിഫ്റ്റ് നിന്നതോടെ യുവതി പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

Trending News