പാന്റ്സും ഷർട്ടും ധരിച്ച് വെപ്പ് താടിയും മീശയും വച്ച്, മുടി പോണി ടെയിൽ സ്റ്റൈലിൽ കെട്ടിയാണ് ബോബി തൃശൂർ പൂര നഗരിയിലൂടെ നടന്നത്. ഒരു കൂളിങ്ങ് ഗ്ലാസും കയ്യിലൊരും കാലൻ കുടയുമുണ്ടായിരുന്നു.
കമ്മീഷണറുടെ നിർദേശപ്രാകാരം വിയ്യൂര്‍ എസ് ഐയുടേയും സിഐയുടേയും സാന്നിധ്യത്തില്‍ ബലൂണുകള്‍ സംഘടനയുടെ ജില്ലാ കാര്യാലയത്തിൽനിന്നും പിടിച്ചെടുത്തു നശിപ്പിക്കുകയായിരുന്നു. ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ കിഷന് സിജെയെ പൊലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ പാർപ്പിക്കുകയും ചെയ്തതിലൂടെ പദ്ധതി പൂർണ്ണമായും പൊലീസ് ഇല്ലാതാക്കി.
തൃശൂർ പൂരഘോഷത്തിന് 1500 ലേറെ ഉദ്യോഗസ്ഥരെ കൂടുതലായി ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിക്കും. പൂരത്തിന്റെ കാഴ്ചക്കാർ ഗണ്യമായി വർദ്ധിക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മുൻകരുതൽ ഒരുക്കുന്നത്. ക്യാമറ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങളും പോലീസ് ഒരുക്കും.
പൂരത്തിന് കഴിഞ്ഞ വർഷങ്ങളിൽ ഏർപ്പെടുത്തിയത് പോലുള്ള കോവിഡ് നിയന്ത്രണങ്ങൾ ഇത്തവണ ഇല്ല. അതേ സമയം, വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും കോവിഡ് വ്യാപന സാധ്യത മുന്നറിയിപ്പുള്ള സാഹചര്യത്തിൽ മാസ്കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണം.
പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് വെടിക്കെട്ട് ഒരുക്കാൻ ഇത്തവണ ഒരു വീട്ടമ്മയും. സാംസ്കാരിക നഗരിയെ പ്രകമ്പനം കൊള്ളിക്കാൻ എത്തുന്നത് വടക്കാഞ്ചേരി കുണ്ടന്നൂർ സ്വദേശിനിയായ ഷീനയാണ്. പരമ്പരാഗത വെടിക്കെട്ട് കലാകാരനായ കുണ്ടന്നൂർ പന്തലങ്ങാട്ട് വീട്ടിൽ സുരേഷിന്റെ ഭാര്യയാണ് ഷീന.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.